Author: Openzone Online

മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനും ഇനി സ്വന്തം ഭവനത്തിൽ തലചായ്ക്കാം. സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.

ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനുമായി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് സേവാഭാരതി സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു. സേവാഭാരതി വാഴത്തോപ്പ്…

വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷത്തിന് വീണ്ടും തുടക്കം: കരിമ്പൻ ടൗണിൽ നാളെ വിപുലമായ ആഘോഷ പരിപാടികൾ. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ചെറുതോണി :വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷ പരിപാടികൾ ഈ വർഷം പുനരാരംഭിച്ചതായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് പറഞ്ഞു. ഇടുക്കി ജില്ലാ ടൂറിസം വാരാഘോഷ കമ്മിറ്റിയും കരിമ്പൻ പൗരാവലിയും സംയുക്തമായി കരിമ്പൻ ടൗണിൽ നാളെ ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് മത്സര…

സ്റ്റേഷനിലെ ഊഞ്ഞാലാട്ടം: ഇനി ജാമ്യം റദ്ദാക്കുമോ? ബിനുവിനെതിരെ പോലീസിന്റെ നീക്കം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ആണ് ബിനു.

തിരുവനന്തപുരം: ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള പോലീസിന്റെ നീക്കം വിവാദത്തിൽ. സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത്…

വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായി ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ. ജില്ലയിലെ ജനപ്രതിനിധികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുമെന്നും മന്ത്രി.

ചെറുതോണി :ഇടുക്കി ജില്ലാ പഞ്ചായത്തും, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും, തമ്മിൽ നിലനിന്നിരുന്ന വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു. 2000 മുതൽ 26 വർഷമായി…

പുതുതായി വാങ്ങിയ വാഹനം കഴുകുന്നതിനിടെ യുവാവിന് ദാരുണാന്ത്യം: ഇറക്കത്തിൽ കാർ ദേഹത്ത് കയറിയിറങ്ങിയാണ് അപകടം.

ഊന്നുകൽ: വീടിന് മുന്നിലെ ഇറക്കത്തിൽ പുതിയ ജീപ്പ് (താർ) കഴുകുന്നതിനിടെ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഊന്നുകൽ കതിരുവേൽതണ്ട് കരയിൽ കാരിമറ്റം വീട്ടിൽ ആരുൺ ഹരിപ്രസാദ് (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.വഴിയരികിലെ കയ്യാലയിൽ ഇടിച്ച്…

ആനകളുടെ സഞ്ചാരപാതയിലെ നിർമ്മാണങ്ങൾ: റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ കണ്ടെത്താൻ എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു എന്നിവർ ഉൾപ്പെട്ട ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം.

ഇടുക്കി: ജില്ലയിൽ ആനകളുടെ സഞ്ചാരപാതകളിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ജില്ലാ വികസന സമിതി നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി…

രോഗബാധയിൽ തളർന്ന് ഹൈറേഞ്ചിലെ ഏലം കൃഷി: വിലയുണ്ടെങ്കിലും കർഷകർ പ്രതിസന്ധിയിൽ.

ഇടുക്കി: വിപണിയിൽ ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഹൈറേഞ്ചിലെ ഏലം കർഷകർക്ക് അതിന്റെ നേട്ടം ലഭിക്കാത്ത സ്ഥിതി. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അഴുകൽ ഉൾപ്പെടെയുള്ള രോഗബാധയും കീടശല്യവും രൂക്ഷമായതോടെ ഏലം തോട്ടങ്ങളിൽ ഉൽപാദനം ഗണ്യമായി കുറയുകയാണ്. തുടർച്ചയായ മഴയും ഉയർന്ന അന്തരീക്ഷ ഈർപ്പവും…

എസ്എൻഡിപി ഇടുക്കി യൂണിയൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപം തെളിച്ച്ഓണച്ചമയം 2026 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

എസ്എൻഡിപി യൂണിയൻ ഇടുക്കി യൂണിയനിലെ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെൻ്റിൻ്റെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം 2026 ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു വനിതാ സംഘം പ്രസിഡണ്ട് ഡോക്ടർ ഷീല കമലാദരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്…

ഇടുക്കി–ചെറുതോണി അണക്കെട്ടുകൾ വർഷം മുഴുവൻ തുറക്കണം: 100 ദിവസം കാത്തിരിക്കും, 101-ാം ദിവസം സമരം — പി. രാജൻ.

ചെറുതോണി: ഇടുക്കി ആർച്ച് ഡാമും ചെറുതോണി അണക്കെട്ടും സന്ദർശകർക്കായി വർഷം മുഴുവൻ തുറന്നുനൽകണമെന്ന ആവശ്യം നടപ്പാക്കാൻ വൈകിയാൽ സമരവുമായി രംഗത്തിറങ്ങുമെന്ന് എസ്എൻഡിപി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇടുക്കിയുമായി…

ഇടുക്കി ജില്ലാ ഓണം ടൂറിസം വാരാഘോഷം, ഓണോത്സവ് 2026-ന് ചെറുതോണിയിൽ തുടക്കമായി. ഓണംവാരാഘോഷം ജില്ലാ തല ഉദ്ഘാടനംവൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവ്വഹിച്ചു.

ചെറുതോണി :ഇടുക്കി ജില്ലാതല ഓണാഘോഷങ്ങൾക്ക് ചെറുതോണിയിൽ തുടക്കമായി. ഓഗസ്റ്റ് 21-മുതൽ 31 വരെ ആണ് ഓണം വാരാഘോഷം ആഘോഷിക്കുന്നത്.ചെറുതോണി ബസ്റ്റാൻഡ് മൈതാനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റി സെൻട്രൽജംഗ്ഷനിൽസമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എം.എൽ.എ. റോയി കെ. പൗലോസ്…

You missed