Author: Openzone Online

പേ വിഷബാധ സംശയം: വളർത്തു മൃഗങ്ങളെ ഓടിനടന്ന് കടിച്ച നായയെ പിടികൂടി. വണ്ടിപ്പെരിയാറിൽ തെരുവുനായ ശല്യം രൂക്ഷം.

വണ്ടിപ്പെരിയാർ: വളർത്തുമൃഗങ്ങളെ ആക്രമിച്ച പേപ്പട്ടിയെ പിടികൂടിയതോടെ ആശ്വാസത്തിൽ വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ആറ്റോരം നിവാസികൾ. ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രദേശത്ത് പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇതുവഴി ഓടിനടന്ന നായ വളർത്തുനായ്ക്കളെയും പശുവിനെയും കടിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി. തുടർന്ന് ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക്…

ചെറുതോണി ഹസ്താ ഫാർമ & അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്ററിൽ ജോലി ഒഴിവുകൾ: ഫാർമസി അസിസ്റ്റന്റിനെയും നഴ്സിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്

ചെറുതോണി: ഹസ്താ ഫാർമ & അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്ററിൽ ഫാർമസി അസിസ്റ്റന്റ്, നഴ്സിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഫാർമസി അസിസ്റ്റന്റിനെയും ജിഎൻഎം (GNM) യോഗ്യതയുള്ള നഴ്സിങ് സ്റ്റാഫിനെയുമാണ് ആവശ്യമുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 8848379721 എന്ന…

ചെമ്പകപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം രൂപയുടെ പുതിയ കെട്ടിടം: നിർമാണോദ്ഘാടനം നടന്നു.

ചെറുതോണി: വാത്തിക്കുടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നിർമാണോദ്ഘാടനം ചെമ്പകപ്പാറയിൽ നടന്നു. 55 ലക്ഷം രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്. എംഎൽഎ റോയി കെ. പൗലോസ്…

ദുർഗാഷ്ടമി അവധിയിൽ ഫാം തൊഴിലാളികളെ ഉൾപ്പെടുത്തിയില്ല: വണ്ടിപ്പെരിയാറിൽ പ്രതിഷേധ ധർണ

വണ്ടിപ്പെരിയാർ: ദുർഗാഷ്ടമി ദിനത്തിൽ സംസ്ഥാനവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടും ഫാം തൊഴിലാളികളെ അവധിയുടെ പരിധിയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് തൊഴിലാളികൾ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62-ാം മൈലിലെ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി. ഒക്ടോബർ 19-ന്…

ഐഎൻടിയുസിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തത്: റോയി കെ. പൗലോസ്

ചെറുതോണി: കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണി വ്യാപാരഭവനിൽ നടന്നു. ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തൊഴിലാളി വിഭാഗത്തിന് ഐഎൻടിയുസി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം…

യൂറോപ്പിൽ കലാപഭീതിയും സാമ്പത്തിക പ്രതിസന്ധിയും. ഫ്രാൻസിലും ഇറ്റലിയിലും പ്രതിഷേധം അക്രമത്തിലേക്ക്, ജീവിതച്ചെലവും തൊഴിൽമേഖലയിലെ അനിശ്ചിതത്വവും യൂറോപ്പിലെ മലയാളികളെയും പ്രതിസന്ധിയിലേയ്ക്ക് ?

പാരീസ്: സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വർധനയും സൃഷ്ടിച്ച ജനരോഷം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. ഫ്രാൻസിൽ വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും ആരംഭിച്ച പ്രതിഷേധങ്ങൾ ചിലയിടങ്ങളിൽ അക്രമത്തിലേക്ക് വഴിമാറിയതായും ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജീവിതച്ചെലവിനെതിരായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.…

ഡാമിൽ എറിഞ്ഞെന്ന് മൊഴി: നിത്യയുടെ മൊബൈൽ ഫോൺ കണ്ടെത്തണം, പോലീസിന് മുന്നിൽ കടമ്പകളേറെ

ചെറുതോണി: നേര്യമംഗലം റോഡിൽ പാമ്പള ഡാമിനു സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ നിത്യയുടെ മൊബൈൽ ഫോൺ കണ്ടെത്തുകയെന്നത് പോലീസിന് മുന്നിലെ പ്രധാന വെല്ലുവിളിയാകുന്നു. ലോവർ പെരിയാർ ഡാമിൽ ഫോൺ എറിഞ്ഞുകളഞ്ഞെന്നാണ് കേസിലെ പ്രതി നിഷാന്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ…

9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപാതകം പ്രതിക്ക് അതിവേഗ കോടതി വിധിച്ചത് വധശിക്ഷ.

മൈസൂരു: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ 2025 ഒക്ടോബർ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദസറ ആഘോഷത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ കുട്ടി രാത്രിയിൽ ദസറ ഗ്രൗണ്ടിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു. രാവിലെ…

അന്ത്യകർമത്തിനുള്ള ഒരുക്കങ്ങൾക്കിടെ ചുമച്ച് ലളിതാ ദേവി : മരിച്ചതായി പ്രഖ്യാപിച്ച 56കാരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗോരഖ്പുർ: മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ ചുമച്ചതിനെ തുടർന്ന് 56കാരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബെൽവ ദാഖിലി ഗ്രാമത്തിൽ ലളിതാ ദേവിയുടെ വീട്ടിലാണ് ബന്ധുക്കളെ അമ്പരപ്പിച്ച സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിച്ച ലളിതാ ദേവിയെ…

കട്ടപ്പനയിൽ ഇന്ന് അരുൺ സെബാസ്റ്റ്യന്റെ ‘ജൽ ജംഗൽ ജമീൻ’ നോവൽ പ്രകാശനം ചെയ്യും.നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശനകർമം നിർവഹിക്കും.

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ രചിച്ച ‘ജൽ ജംഗൽ ജമീൻ’ എന്ന നോവൽ ഇന്ന് (ശനിയാഴ്ച) രാവിലെ 10.30ന് കട്ടപ്പന സി.എസ്.ഐ. ഗാർഡനിലെ വൈ.എം.സി.എ. ഹാളിൽ പ്രകാശനം ചെയ്യും. ദർശനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ…

You missed