Author: Openzone Online

മണിയാറൻ കുടിക്ക് സമീപം ലക്ഷം കവലയിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മതിലിലിടിച്ച് നിന്നു: ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് നിസാര പരിക്ക്

ചെറുതോണി: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് അപകടത്തിൽപ്പെട്ടു. മണിയാറൻകുടി സ്കൂൾ സിറ്റിയിൽനിന്നുള്ള ഇറക്കത്തിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. ഇരുവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക്…

അടിമാലിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്ത ബംഗ്ലാദേശി പൗരൻ പിടിയിൽ: ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം സുരക്ഷാഭീഷണിയാകുമോ?

അടിമാലി: രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരനെ അടിമാലി പോലീസ് പിടികൂടി. ബംഗ്ലാദേശിലെ ചുവടംഗ ജില്ലയിൽ സുമിർദിയ കോളനി സ്വദേശിയായ മുഹമ്മദ് റസാബുൾ (34) ആണ് പിടിയിലായത്. വിദേശ പൗരന്മാരുടെ അനധികൃത താമസവും തൊഴിലും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനിടെ,…

പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതി അടിമാലി പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന

ഇടുക്കി: പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാൾ അടിമാലി പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. രാജാക്കാട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പോലീസ് പുറത്തുവിട്ടിട്ടില്ല.…

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് ഒരു ലക്ഷം രൂപ വരെ അവാർഡ്: അപേക്ഷ ഒക്ടോബർ 22 വരെ

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡുകൾ നൽകാൻ മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026–27 സാമ്പത്തിക വർഷത്തിൽ നൽകുന്ന 2025 വർഷത്തെ അവാർഡുകൾക്കായി അർഹരായ കർഷകർക്ക് ഒക്ടോബർ 22 വരെ അപേക്ഷിക്കാം. കേരള…

കാലവർഷം രാജ്യത്തുനിന്ന് പൂർണമായും പിൻവാങ്ങി; ഇന്ന് മുതൽ തുലാവർഷക്കാലം

ന്യൂഡൽഹി :രാജ്യത്തുനിന്ന് കാലവർഷം പൂർണമായും പിൻവാങ്ങിയതോടെ കേരളത്തിൽ തുലാവർഷത്തിന് തുടക്കമായി. ഒക്ടോബർ 15-ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാട്,…

ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്: ഹർത്താൽ രാഷ്ട്രീയ മുതലെടുപ്പിന്-പ്രൊഫസർ എം.ജെ. ജേക്കബ്

ചെറുതോണി :കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിലാണ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ഹർത്താലിനെതിരെ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ മുന്നണി ഈ നാട്ടിൽ സൃഷ്ടിച്ചുവെച്ച ഭൂപ്രശ്നങ്ങളാണ് ഇപ്പോഴും…

ജർമ്മനിയിലെ ഫ്ലാറ്റ് തീപിടിത്തം: മരിച്ച നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. റിട്ടയേഡ് സബ് ഇൻസ്‌പെക്ടർ സാബുവിന്റെ മകളാണ് നോവ. ജർമ്മനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി…

കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ഒക്ടോബർ 18ന് നടക്കും.

ചെറുതോണി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിൽ ഒന്നായ കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ഒക്ടോബർ 18ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്…

തൊടുപുഴ വെങ്ങല്ലൂർ ബൈപ്പാസിൽ വാഹനാപകടം: വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അന്തരിച്ചു.

തൊടുപുഴ: വെങ്ങല്ലൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ വെങ്ങല്ലൂർ സ്വദേശിനി ജുബീന (35) മരിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട വാഹനത്തിൽ ജുബീന സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. വണ്ണപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ജുബീന. അപകടത്തെ തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രി…

ഇടുക്കി ഹർത്താൽ: ആശുപത്രി, പരീക്ഷ, കായികമേള, അടിമത്ത നിരോധന വാർഷികാഘോഷ വാഹനങ്ങൾക്കും ഇളവ്

ചെറുതോണി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട (ഇഎസ്എ) ആശങ്കകളും കഡസ്ട്രൽ മാപ്പിലെ ആശയക്കുഴപ്പങ്ങളും പൂർണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഹ്വാനം ചെയ്ത 16-ലെ ഹർത്താലിൽ നിന്ന് വിവിധ മേഖലകളെ ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു. ആശുപത്രികൾ, പാൽ വിതരണം, പത്രവിതരണം…

You missed