ഫണ്ട് വകമാറ്റം വിവാദം: വാഴത്തോപ്പ് പഞ്ചായത്തിൽ എൽഡിഎഫ് കമ്മിറ്റി ബഹിഷ്കരിച്ചു, ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തം, പാർട്ടി ഓഫീസിൽ നിന്നും കിട്ടിയ നിർദ്ദേശമാണ് എൽഡി എഫ് അംഗങ്ങൾ നടപ്പിലാക്കുന്നതെന്ന് പ്രസിഡൻ്റ് ആൻസി തോമസ്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം രാഷ്ട്രീയ സംഘർഷത്തിനിടെ ബഹിഷ്കരിച്ച് പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഫണ്ടുകൾ പുതിയ ഭരണസമിതി വന്നതിന് പിന്നാലെ വകമാറ്റി ചെലവഴിച്ചെന്നും, നിരവധി വികസന പദ്ധതികൾ ഉപേക്ഷിച്ചെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പി.എം.എ.വൈ –…
