OpenZone Banner

Last Updated on 23 Aug 2026 • 1:09 PM by Openzone Online

Advertisement

ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനുമായി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് സേവാഭാരതി സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.

സേവാഭാരതി വാഴത്തോപ്പ് പ്രസിഡന്റ് ഇ. എൻ. ബിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകയാണ് എന്ന് ആൻസി തോമസ് അഭിപ്രായപ്പെട്ടു.

. ദേശീയ സേവാഭാരതി ഇടുക്കി ജില്ലാ പ്രസിഡന്റ് റോബർട്ട് ജോസഫ് താക്കോൽദാനം നിർവഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. വി. മനു മംഗളപത്രം സമർപ്പിച്ചു. ഇ. എൻ. സുരേഷ് സേവാസന്ദേശം നൽകി. സേവാഭാരതി വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി എസ്. അജിത് കുമാർ, ഭാരവാഹികളായ സുധീഷ് എസ്., പി. എം. ബിജു, എസ്. വിജയകുമാർ, രാജൻ കൊടിഞ്ഞിയിൽ, ജയദേവൻ പി. കെ., പി. കെ. സുരേഷ്, ശിവൻ കെ. കെ., വാർഡ് മെമ്പർ ഷോബി ജയ്സൺ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സേവന പ്രവർത്തനങ്ങളിലൂടെ അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തലചായ്ക്കാൻ ഒരിടം പദ്ധതിയിലൂടെ വീട് നിർമ്മിച്ച് നൽകിയത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed