ബ്ലൗസ് വലിച്ചുകീറൽ പരാമർശം, സിപി മാത്യുവിനെതിരെ വ്യാപക പ്രതിഷേധം. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ മാത്യുവിന്റെ കോലം കത്തിച്ചു. വേദിയിൽ ഉണ്ടായിരുന്ന റോയി കെ പൗലോസിന്റെ നിശബ്ദത അപകടം എന്ന് ആദിവാസി നേതാക്കൾ
ആദിവാസി ക്ഷേമസമിതി ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിൻറെ ആദിവാസി വിരുദ്ധ പരാമർശത്തിനെതിരെ ആയിരുന്നു മാർച്ച്. മരിയാപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.ഇടുക്കി…
എതിരാളികളെ അടിച്ചമർത്താൻ സ്ത്രീകളെ എങ്ങനെ ഉപയോഗിക്കാം എന്ന് വെളിപ്പെടുത്തി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. സിപി മാത്യുവിന്റെ വെളിപ്പെടുത്തലിലൂടെ ഇതിനുമുമ്പും ഉണ്ടായിട്ടുള്ള പീഡന ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇടുക്കി വാഴത്തോപ്പിൽ മാത്യു നടത്തിയ പ്രസംഗം ആദിവാസി സമൂഹത്തോട് ഉൾപ്പെടെയുള്ള വെല്ലുവിളി.
ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യുവിന്റെ പ്രസംഗം രാഷ്ട്രീയ ചർച്ചകളുടെ പരിധി കടന്ന് സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളേയും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. എതിരാളികളെ നേരിടാനുള്ള തന്ത്രമായി സ്ത്രീകളെ ഉപയോഗിക്കാമെന്നതും, പ്രത്യേകിച്ച് ഒരു ആദിവാസി സ്ത്രീയെ ഉപകരണമായി കാണുന്നതും, കേവലം രാഷ്ട്രീയ…
ജനസംഖ്യ നിയന്ത്രണത്തിന് മുൻപിൽ നിന്ന കേരളത്തിന് ഇത് തിരിച്ചടി, ലോകസഭാ സീറ്റുകൾ 30 ആയി ഉയർന്നാലും ദേശീയ രാഷ്ട്രീയത്തിൽ കേരളം അവഗണിക്കപ്പെടുമോ; പുതിയ നീക്കങ്ങൾ ആശങ്ക ഉയർത്തുന്നു.
ന്യൂഡൽഹി: കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരുന്നതായി നിർദേശങ്ങൾ മുന്നോട്ട് വരുമ്പോഴും, ഇത് സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമാകുമോ എന്ന ചോദ്യം ശക്തമാകുകയാണ്. സീറ്റുകളുടെ എണ്ണം വർധിക്കുന്നുവെങ്കിലും, രാജ്യത്തെ ആകെ സീറ്റ് വിഭജനത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ…
എച്ച് ആർ എം എൽ പദ്ധതി നടപ്പിലാക്കാൻ നേതൃത്വം നൽകിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രി ആയിരിക്കുമ്പോൾ. ആ സമയത്ത് ഇടുക്കിയിൽ എല്ലാ കാര്യങ്ങൾക്കും ഒത്താശ ചെയ്തത് ഡിസിസി പ്രസിഡണ്ട് ആയിരുന്ന റോയി കെ പൗലോസ് എന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി . കോണ്‍ഗ്രസ്സ് ജയിച്ചാല്‍ ജനങ്ങള്‍ മലയിറങ്ങി പോകേണ്ടിവരും എന്നും അതാണ് കഴിഞ്ഞ 25 വർഷമായി ജില്ലയിൽ കോൺഗ്രസിന് എംഎൽഎയെ നൽകാൻ ജനങ്ങൾ മടിച്ചതെന്നും – സി.പി.എം
ചെറുതോണി.നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന് ജയമുണ്ടായാല്‍ ജനങ്ങള്‍ മലയിറങ്ങി പോകേണ്ടിവരുമെന്നും ഈ തിരിച്ചറിവ് കൊണ്ടാണ് 25 വര്‍ഷമായി ജനങ്ങള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ ജയിപ്പിക്കാത്തതെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന് ജില്ലയുടെ നിയന്ത്രണം ഉണ്ടായാല്‍ പരിസ്ഥിതി വാദികളുടെ വിഹാരകേന്ദ്രമായി…
മുൻ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവം; യഥാർത്ഥ കാരണം വ്യക്തമല്ല, നാട്ടിൽ വിവിധ അഭ്യൂഹങ്ങൾ. കേസിന് ബലം ലഭിക്കാൻ വിദ്യാർത്ഥിയെ ശാസിച്ചതിന് പിതാവ് വീടുകയറി ആക്രമണം നടത്തിയത് എന്ന പരാതി ഉണ്ടായതെന്നും സംശയം.
ഇടുക്കി കാമാക്ഷി പുഷ്പഗിരി സ്വദേശിയായ അധ്യാപകൻ ലിൻസ് ജോർജിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് മുൻ വിദ്യാർത്ഥി ക്രൂരമായി മർദിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം നടന്നത്. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ലിൻസ് ജോർജിനെ ആക്രമിച്ചത്, അദ്ദേഹത്തിന്റെ…
മറിയ ഉമ്മന്റെ ഇടുക്കി പര്യടനം പൊളിഞ്ഞു; ഭർത്താവിൻ്റെ ബിജെപി പ്രവേശനം ഉമ്മൻചാണ്ടി കോളനിയിൽ പോലും തിരിച്ചടിയായി, മറിയയെ എതിരേറ്റത് ഒഴിഞ്ഞ കസേരകൾ.
ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ റോയി കെ. പൗലോസിന് കരുത്ത് പകരാൻ കൊണ്ടുവന്ന മറിയ ഉമ്മന്റെ പര്യടനം പ്രതീക്ഷകൾ തകർത്തു. ഉമ്മൻചാണ്ടിയുടെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ പോലും ഒഴിഞ്ഞ കസേരകളാണ് പരിപാടിയുടെ യാഥാർത്ഥ്യചിത്രം. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും പ്രവർത്തകരുടെ ക്ഷാമവും…
മുന്നണിയിൽ പ്രശ്നമൊന്നുമില്ലെന്ന് തെളിയിക്കാൻ യുഡിഎഫിന്റെ ‘ഐക്യ പരേഡ്’ – കസേര പോയവരെ കൈപിടിച്ച് വേദിയിലേക്ക്! കഞ്ഞിക്കുഴിയിൽ കണ്ടത്, മാധ്യമങ്ങൾക്ക് വേണ്ടിയുള്ള പുഞ്ചിരി.
ഇടുക്കിയിലെ രാഷ്ട്രീയ നാടകത്തിന് ഇനി പുതിയ അധ്യായം. “എല്ലാം സുഖം” എന്ന് തെളിയിക്കാൻ യുഡിഎഫ് നേതാക്കൾ ഓടുന്ന വേഗം കണ്ടാൽ, പ്രശ്നമില്ലെന്നതിൽ ജനങ്ങൾക്കും സംശയം തോന്നുന്ന അവസ്ഥ! സീറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ഞാനാണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ച് മണ്ഡലം ചുറ്റിയ…
വാക്കുകൾ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാത്ത വ്യക്തിത്വം, എതിർക്കുന്നവർക്ക് പോലും സുഹൃത്ത് അഴിമതി കറ ഇല്ല , വണ്ണപ്പുറം ക ചേലച്ചുവട് റോഡ് നിർമ്മാണം പുരോഗമിക്കുമ്പോൾ കഞ്ഞിക്കുഴിയിലെ പര്യടനം റോഷിക്ക് ഇരട്ടിമധുരം.
കാർഷിക മേഖലയായ കുട്ടപ്പൻ സിറ്റിയിൽ നിന്നാരംഭിച്ച പര്യടനം കഞ്ഞിക്കുഴിയിൽ ആവേശകരമായ സമാപനത്തിലേക്ക് എത്തി. നൂറുകണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം സമാപിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ കഞ്ഞിക്കുഴി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൈവരിച്ച വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു റോഷി അഗസ്റ്റിന്റെ യാത്ര.മലയോര ജനതയുടെ…
ഏലപ്പാറ കൊലപാതകം: മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ. പ്രതി പിടിയിലായത് കോട്ടയത്ത് നിന്ന്.
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ വെറും ആറു മണിക്കൂറിനകം പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്. ഇയാളെ കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ…
ഇലക്ഷൻ മുന്നിൽ കണ്ടപ്പോൾ വാഹന പരിശോധനകൾ അവസാനിപ്പിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും: സുരക്ഷയേക്കൾ വില വോട്ടിനോ ? മറന്നു തുടങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ.
സംസ്ഥാനത്ത് ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് റോഡുകളിലെ വാഹന പരിശോധനകളിൽ ശ്രദ്ധേയമായ കുറവ് വന്നതായി പൊതുജനങ്ങൾ നിരീക്ഷിക്കുന്നു. സാധാരണയായി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവ ചേർന്ന് നടത്തുന്ന പരിശോധനകൾ കുറയുന്നതോടെ യാത്രക്കാർക്ക് താത്കാലികമായ ഒരു ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ചില…
