Category: Local

ഓണത്തിന്റെ വരവറിയിച്ച് പേപ്പാറ ഉദയ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തതോടെ വിവിധ കലാ-കായിക മത്സരങ്ങളും വടംവലി മത്സരവും ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു.

ചെറുതോണി :പാട്ടും കളിയും ചിരിയും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പേപ്പാറയിലെ ഓണാഘോഷം. ഉദയ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമുണ്ടായി. ഓണാഘോഷത്തിന്റെ തിമിർപ്പിലേക്ക് നാടിനെ ഒന്നാകെ കൂട്ടിയിണക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്കും…

ഇടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഓഫീസ് വഞ്ചിക്കവലയിൽ ?പുതിയ പോസ്റ്റിംഗ് ലഭിക്കാതായതോടെ സി.ഐമാർ ചൂണ്ടയിട്ട് നടക്കുന്നു എന്ന് പൊതുജന സംസാരം. പുതിയ ഓഫീസിലേക്കുള്ള സ്റ്റാഫുകളുടെ നിയമനവും ഇനിയും അനിശ്ചിതത്വത്തിൽ

ചെറുതോണി : ഭരണപരമായ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ പൈനാവ് ഡി-33 ക്വാർട്ടേഴ്സിൽ പ്രവർത്തിക്കേണ്ടിയിരുന്ന ഇടുക്കി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം വഞ്ചിക്കവലയിലേക്ക് മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. വഞ്ചിക്കവല കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സി-6 കെട്ടിടത്തിൽ സി.ഐ ഓഫീസിന്റെ ബോർഡും സ്ഥാപിച്ചു.…

ഇടുക്കി പോലീസ് സ്റ്റേഷനിൽ പുതിയ ചുമതലകൾ: സി.ഐയായി ടി.സി. മുരുകൻ ചുമതലയേറ്റു. ആതിര പവിത്രൻ വനിത സ്റ്റേഷനിലേക്ക്.

ചെറുതോണി :കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ടി.സി. മുരുകൻ ഇടുക്കി സി.ഐയായി ചുമതലയേറ്റു. നേരത്തെ ഇടുക്കി എസ്.ഐയായി സേവനമനുഷ്ഠിച്ചിരുന്ന ടി.സി. മുരുകൻ വീണ്ടും ഇടുക്കിയിലെത്തുന്നത് ശ്രദ്ധേയമാണ്. ഇടുക്കി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്ന ആതിര പവിത്രനെ വനിതാ പോലീസ്…

80-ാം സ്വാതന്ത്ര്യദിനത്തിൽ ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിന ആഘോഷം ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും.

ഇടുക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. നാളെ രാവിലെ 8.40ന് പരേഡ് ഗ്രൗണ്ടിൽ വിവിധ വിഭാഗങ്ങൾ അണിനിരക്കും. ഇടുക്കി ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ് ഇൻസ്‌പെക്ടർ ജമാൽ പി.എച്ച്. പരേഡ് കമാൻഡറാകും. രാവിലെ 9ന്…

ഓണാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി. ജില്ലാതല ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കം.

ചെറുതോണി : ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും. ഓണാഘോഷം ജില്ലാതല സമാപനം സെപ്തംബർ 5 ന് തൊടുപുഴയിൽ നടക്കും. 21 ന് ഉച്ചയ്ക്ക് 2…

ചെറുതോണി ടൗണിൽ മഴവെള്ളം റോഡിലേക്ക് : കാൽനടയാത്ര പോലും ദുരിതത്തിൽ, നാളെ പ്രശ്നത്തിന് പരിഹാരമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചതായി കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം.

ചെറുതോണി: ശക്തമായ മഴയിൽ ചെറുതോണി ടൗണിലൂടെ മലിനജലവും മാലിന്യങ്ങളും കലർന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായി. ചെറുതോണി–മണിയാറൻകൂടി റോഡിൽ വഞ്ചിക്കവല ഭാഗത്തുനിന്നും മറ്റും ഒഴുകിയെത്തുന്ന മഴവെള്ളമാണ് ടൗണിൽ റോഡിലൂടെ ഒഴുകിയത്. ഡ്രൈനേജ് സംവിധാനങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്നത്തിന് പ്രധാന…

ചെറുതോണിയിൽ ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ: സ്ഥിരം ഓഫീസ് എവിടെയെന്നതിൽ ആശയക്കുഴപ്പം ? ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്കോ ?

ചെറുതോണി: ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. കഞ്ഞിക്കുഴി, ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ ചുമതലയിലായി പുതിയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു…

മണ്ണിടിച്ചിൽ ഭീഷണിയിൽ തടിയമ്പാട് മഠത്തിൻകടവ്.2018ൽ ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസറുടെ നിർദേശം.

ചെറുതോണി: മഠത്തിൻകടവ് ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണി. 2018ൽ ഉരുൾപൊട്ടിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും രൂപപ്പെട്ടിരിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് താഴ്‌വശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകി. തടിയമ്പാട് ടൗണിന് സമീപം അടിമാലി–കുമളി ദേശീയപാതയ്ക്ക്…

സഹകരണ മേഖല കാലത്തിനനുസരിച്ച് മാറണം സാങ്കേതിക വിദ്യയ്ക്കൊപ്പം പ്രവർത്തനങ്ങളും നവീകരിക്കണംഇടുക്കിയിൽ കാർഷിക-ടൂറിസം മേഖലകൾക്ക് വലിയ സാധ്യത എന്ന് കെ.വി. ശശി.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെറുതോണിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറുതോണി :കാലത്തിനനുസരിച്ച് സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നും പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കേരള പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശശി. സാമ്പത്തിക അച്ചടക്കത്തിലൂടെ സഹകാരികളുടെ വിശ്വാസം ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് സഹകരണ സ്ഥാപനങ്ങളും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്…

കോ.-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെമിനാർ നാളെ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും. യൂണിയന്‍ ജില്ലാ പ്രസിഡന്‍ററ് ഇ .കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംങ് കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

ചെറുതോണി : സെപ്തംബര്‍ 21,22,23 തീയിതികളില്‍ കോഴിക്കോട് വച്ച്നടക്കുന്ന കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി ഇടുക്കി ജില്ലാതല സെമിനാർ ഓഗസ്റ്റ് 8 ശനിയാഴ്ച ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും. ഇടുക്കിജില്ലയിലെ സഹകരണ…

You missed