OpenZone Banner

Last Updated on 17 Aug 2026 • 1:52 AM by Openzone Online

Advertisement

ചെറുതോണി :പാട്ടും കളിയും ചിരിയും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പേപ്പാറയിലെ ഓണാഘോഷം. ഉദയ റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമുണ്ടായി. ഓണാഘോഷത്തിന്റെ തിമിർപ്പിലേക്ക് നാടിനെ ഒന്നാകെ കൂട്ടിയിണക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. മത്സരങ്ങളിൽ പങ്കെടുക്കാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുമായി നിരവധി നാട്ടുകാരാണ് എത്തിയത്.ബൈറ്റ്:ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് ജനപ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർക്കൊപ്പം പ്രദേശവാസികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചെത്തിയതോടെ പേപ്പാറയിലെ ഓണാഘോഷം ഒരു കൂട്ടായ്മയുടെ വേദിയായി മാറി.പാട്ടും കളിയും മത്സരങ്ങളുമായി ആഘോഷം മുന്നേറിയപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ ആഘോഷത്തിൽ പങ്കുചേർന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed