Author: Openzone Online

സർവേ നടത്തിയോ ഇല്ലയോ എന്നതിൽ പ്രസക്തിയില്ല: ജണ്ട സ്ഥാപിച്ച സ്ഥലം വനാതിർത്തി’ — റോയി കെ. പൗലോസ് എംഎൽഎ

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഇടത്തട്ട് മേഖലയിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരം തേടി സർവകക്ഷി യോഗം ചേർന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രതിനിധികളെയും കർഷകരെയും ഉൾപ്പെടുത്തി യോഗം സംഘടിപ്പിച്ചത്. സർവേ നടത്തിയോ ഇല്ലയോ എന്നതിൽ…

ആനക്കൊമ്പുമായി രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ. അടിമാലി ഇരുമ്പുപാലത്ത് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കോതമംഗലം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്പാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഇരുമ്പുപാലത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പും കടത്താൻ ഉപയോഗിച്ച മാരുതി കാറും…

അമരംകാവ് ദേവീക്ഷേത്രത്തിലെ മോഷണം; രണ്ടുപേർ പിടിയിൽ കണ്ണൂർ സ്വദേശി ഉബൈദ്, അസാം സ്വദേശി അമീർ ഹംസ എന്നിവർ തൊടുപുഴ പോലീസിന്റെ പിടിയിൽ.

തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തൊടുപുഴ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കൂട്ടുമുഖം കാവുമ്പായി വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), അസം ലാഹോരിഘട്ട് മുരിഗവ രാഘത് സ്വദേശി അമീർ ഹംസ (26) എന്നിവരാണ്…

കൊച്ചിയിലെ ബസ് ഓടിക്കുന്നത് ഗുണ്ടാസംഘങ്ങളോ? ഗുണ്ടകളെ ഭയന്ന് പോലീസും: എസ്‌ഐയുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം, പോലീസ് സേനയിൽ അതൃപ്തി

കൊച്ചി: പ്രവാസി കുടുംബം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾക്ക് പോലീസ് സംരക്ഷണം നൽകിയെന്ന ഗുരുതര ആരോപണം. കേരള പോലീസ് ആക്ടിലെ 117(e) മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് ആരോപണം. സംഭവത്തിൽ പോലീസിനുള്ളിൽ തന്നെ…

സിപ് ലൈനിൽ യുവതിയുടെ കൈപിടിച്ച് തൂങ്ങി: ഒടുവിൽ പിടിവിട്ട് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. സിപ്പ് ലൈൻ കമ്പനിക്കെതിരെ പ്രതിഷേധം.

കാസർകോട്: റാണിപുരത്തെ സിപ് ലൈൻ കേന്ദ്രത്തിൽ വിനോദസഞ്ചാരിയായ യുവതിയെ സുരക്ഷിതമായി യാത്രയാക്കുന്നതിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്‌ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ജോലിയിൽ പ്രവേശിച്ച് തൊട്ടടുത്ത ദിവസമാണ് സനൂപിനെ മരണം തേടിയെത്തിയത്. ചൊവ്വാഴ്ച…

മൂന്നാറിൽ ചരിത്രനേട്ടമായി വനിതകൾ വൈദികരായി: റവ. ഇന്ദിരാ അയ്യപ്പനും റവ. വിജയാ കറുപ്പുസ്വാമിയും വൈദികശുശ്രൂഷയിലേക്ക്.

മൂന്നാർ: തേയിലത്തോട്ടത്തിലെ സാധാരണ ജീവിതത്തിൽ നിന്ന് വൈദിക ശുശ്രൂഷയിലേക്ക് ഉയർന്ന് മൂന്നാറിലെ രണ്ട് വനിതകൾ. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചി മഹായിടവകയിൽ വൈദികരായി പട്ടം സ്വീകരിച്ച റവ. ഇന്ദിരാ അയ്യപ്പനും റവ. വിജയാ കറുപ്പുസ്വാമിയുമാണ് പുതിയ ചരിത്രം കുറിച്ചത്.…

പ്രവാസി കുടുംബത്തിൻ്റെ കാർ തടഞ്ഞ് ബോണറ്റിൽ ഇടിച്ച് സിഗരറ്റ് വലിച്ച് മാസ് കാണിച്ചവൻ പോലീസ് പിടിയിൽ: പോലീസ് നടപടിക്കിടെ എഎസ്ഐക്ക് പരിക്ക്.

കൊച്ചി: കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രവാസി മലയാളിക്കും കുടുംബത്തിനും നേരെ നടുറോഡിൽ അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ. പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അൻസാർ (27) ആണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. പ്രതിയെ…

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: വിദ്യാഭ്യാസ വകുപ്പുമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂൾ അധികൃതർ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചെറുതോണി: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തി അംഗീകരിക്കുന്ന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനം. കോഴിക്കോട് കണ്ടുകുളം ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്ന്…

റോഡ് അടച്ചിട്ടില്ല: ‘ടേക്ക് ഡിവിയേഷൻ’ ബോർഡ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി.

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിനും ചെറുതോണിക്കും ഇടയിൽ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചന ബോർഡ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. റോഡ്…

വെള്ളമെടുക്കാനെത്തിയ മരുമകൾക്ക് നേരെ മാല കവർച്ചാശ്രമം: തടഞ്ഞ വയോധികന്റെ വിരൽ കടിച്ചുമുറിച്ചു.

കൊച്ചി: മരുമകളുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ തടയുന്നതിനിടെ വയോധികന്റെ വിരൽ കടിച്ചുമുറിച്ച് അക്രമി രക്ഷപ്പെട്ടു. ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിനാണ് (60) പരുക്കേറ്റത്. മുൻ ചുമട്ടുതൊഴിലാളിയായ സലീമിന്റെ വലതുകൈയിലെ തള്ളവിരലിന്റെ മുകൾഭാഗമാണ് അക്രമി കടിച്ചുമുറിച്ചത്.…

You missed