OpenZone Banner

Last Updated on 12 Jun 2026 • 3:34 AM by Openzone Online

Advertisement

ചെറുതോണി: ലഹരി-ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് വനിതാ വിങ് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി. ജില്ലാ ആസ്ഥാന മേഖലയിലും പ്രത്യേകിച്ച് ചെറുതോണി ടൗൺ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ലഹരി-ഗുണ്ടാ സംഘങ്ങൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഭീഷണിയാകുകയാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് വനിതാ വിങ് പ്രവർത്തകർ ആവശ്യപ്പെട്ടത്.

കഴിഞ്ഞ രണ്ട് മാസമായി ചെറുതോണി ടൗൺ കേന്ദ്രീകരിച്ച് കൗമാരക്കാരും യുവാക്കളും ഉൾപ്പെടുന്ന ഒരു സംഘം ലഹരിയുടെ സ്വാധീനത്തിൽ ആക്രമണങ്ങൾ, അസാമൂഹിക പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാക്കിയിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങൾ മൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്കും വ്യാപാരികൾക്കും സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു. അംഗങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച ശേഷമാണ് വനിതാ വിങ് ചെറുതോണി യൂണിറ്റ് പ്രസിഡൻ്റ് ആഗ്നസ് ബേബിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിവൈഎസ്പിക്ക് നിർദേശം നൽകിയതായി അറിയുന്നു.

അടുത്തിടെ ഇറച്ചി വ്യാപാരം നടത്തുന്ന ഒരു വ്യാപാരിയെ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവും ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവവും പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ സംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന സംഭവവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. ചെറുതോണി ടൗണിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നും വഴിയാത്രക്കാരെ അസഭ്യം പറയുക, സ്ത്രീകൾക്ക് നേരെ മോശം ആംഗ്യങ്ങൾ കാണിക്കുക, പൊതുസ്ഥലങ്ങളിൽ ഭീതിയുണ്ടാക്കുന്ന രീതിയിൽ പെരുമാറുക തുടങ്ങിയ പരാതികൾ നിരന്തരം ഉയരുന്നതായും നിവേദനത്തിൽ പറയുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർക്കുള്ളതായി പറയപ്പെടുന്ന വിവിധ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ടൗണിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും, മഫ്തി പരിശോധനയും ശക്തമാക്കണമെന്നും വനിതാ വിങ് ആവശ്യപ്പെട്ടു. കൂടാതെ, കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള മേഖലകളിൽ നിരന്തര നിരീക്ഷണം ഏർപ്പെടുത്തി ലഹരി-ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് അറുതി വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വ്യാപാരി സംഘടനകളും രാഷ്ട്രീയ കക്ഷികളും വിവിധ സാമൂഹിക സംഘടനകളും വിഷയത്തിൽ പ്രതികരിക്കാത്ത സാഹചര്യത്തിൽ, നാടിന്റെ സുരക്ഷയും പൊതുസമാധാനവും മുൻനിർത്തിയാണ് വനിതാ വ്യാപാരികൾ മുന്നിട്ടിറങ്ങിയതെന്നുതും മാതൃകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed