OpenZone Banner

Last Updated on 10 Jun 2026 • 2:14 PM by Openzone Online

Advertisement

കല്ലുമായി വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന മദ്യപൻ.

കട്ടപ്പന: വെള്ളയാംകുടിയിൽ മദ്യലഹരിയിലായ ഒരാളുടെ അഴിഞ്ഞാട്ടം നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വെള്ളയാംകുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ പൊതുസ്ഥലത്ത് അസഭ്യം പറയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ താക്കീത് നൽകി സ്ഥലത്ത് നിന്ന് മാറാൻ നിർദേശിച്ച ശേഷം മടങ്ങിയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

എന്നാൽ പോലീസ് മടങ്ങിയതിന് പിന്നാലെ ഇയാൾ കൂടുതൽ പ്രകോപിതനാവുകയും റോരിൽ നിന്ന് വലിയ കല്ലുകളും കട്ടകളും എടുത്ത് വാഹനങ്ങൾക്ക് നേരെ എറിയുകയും ചെയ്തു. ഭാഗ്യവശാൽ കല്ലുകൾ വാഹനങ്ങളിൽ പതിക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയും ആശങ്കയും പരന്നു.തുടർന്ന് ഇയാൾ റോഡിന് നടുവിൽ കിടന്ന് ഗതാഗതം തടസപ്പെടുത്തുകയും യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഏറെ നേരം മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നതായി നാട്ടുകാർ പറഞ്ഞു. പിന്നീട് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ മദ്യലഹരിയിൽ എത്തി അക്രമസ്വഭാവം പ്രകടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed