OpenZone Banner

Last Updated on 14 Apr 2026 • 7:45 AM by Openzone Online

Advertisement

ഇടുക്കി:ചെറുതോണിയിൽ പ്രണയവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം രൂക്ഷമായി മാറി യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശിയായ 21-കാരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആലപ്പുഴയിൽ നിന്നെത്തിയ ആറംഗ സംഘം യുവാവിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ബൈക്കുമായി അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ ഉടൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം പ്രണയബന്ധത്തിൽ ഉണ്ടായ പിളർപ്പാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് ഹോം ഡെലിവറി ജോലിയിൽ ഉണ്ടായിരുന്ന യുവാവ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുകയും, ആ പെൺകുട്ടി ഇയാൾക്ക് ഒരു ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചതോടെ, ബൈക്കിന് നൽകിയതായി പറയുന്ന 60,000 രൂപ തിരികെ ആവശ്യപ്പെട്ടതായി പറയുന്നു. ഇത് നൽകാത്തതിനെ തുടർന്ന് പെൺകുട്ടി സുഹൃത്തുക്കളുമായി ചേർന്ന് യുവാവിനെ ആക്രമിച്ചെന്നാണ് വിവരം. ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയും സംഘവും സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed