OpenZone Banner

Last Updated on 11 Apr 2026 • 7:36 AM by Openzone Online

Advertisement

സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സിപി മാത്യു നടത്തുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ് പറഞ്ഞു. സിപി മാത്യുവിന്റെ അധിക്ഷേപത്തിന് ഇരയായ ലിസി ഇന്ന് ഇടുക്കി പോലീസിൽ മൊഴി നൽകി. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലിസി.

മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ ഉൾപ്പെടെ അധിക്ഷേപിച്ച സിപി മാത്യു തൻറെ പതിവ് ശൈലി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി എന്ന് ലിസി ജോസ് ആരോപിച്ചു, ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടും ഇയാൾക്കെതിരെ യാതൊരുവിധത്തിലുള്ള നടപടിയും കോൺഗ്രസ് നേതൃത്വം സ്വീകരിക്കാത്തത് അവർ സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിക്കുന്നതിന് ഇയാൾക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് എന്നാണ് ലിസി ജോസ് ആവർത്തിക്കുന്നത്. റോയി കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് പള്ളിത്താഴത്ത് വച്ചാണ് ലിസി ജോസിനെ അധിക്ഷേപിച്ചുകൊണ്ട് സിപി മാത്യു പ്രസംഗിച്ചത്. മാത്രമല്ല കഞ്ഞിക്കുഴിയിലെ കോൺഗ്രസ് നേതാവായ രാജേശ്വരിയോട് താൻ ബ്ലൗസ് വലിച്ചുപറിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്നും 50 ഓളം യുവാക്കളെ കാപ്പി പത്തലും ആയി സംഘർഷത്തിന് തയ്യാറാക്കി രംഗത്തിറക്കിയിരുന്നു എന്നും സിപി മാത്യു വെളിപ്പെടുത്തുകയുണ്ടായി. കഞ്ഞിക്കുഴിയിൽ അമ്പതോളം യുവാക്കളെ കാപ്പിപ്പത്തൽ ഉപയോഗിച്ച് എതിരാളികളെ മർദ്ദിക്കുവാൻ വേണ്ടി താൻ തയ്യാറാക്കി നിർത്തിയിരുന്നു എന്ന് സിപി മാത്യു വെളിപ്പെടുത്തിയത് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. അന്നത്തെ സി ഐ ആയിരുന്ന സാം ജോസ് സംഘർഷ സാധ്യത ഉള്ള ഈ മേഖലയിൽ പ്രശ്നങ്ങൾ കലുഷിതമാകാതെ ഇടപെട്ടിരുന്നു. എതിരാളികൾ കാപ്പിപ്പത്തിലുമായി നിലയുറപ്പിച്ചിരിക്കുകയാണ് എന്ന് അതുകൊണ്ട് സിപിഎം പ്രവർത്തകർ മാറിനിൽക്കാനും സാം ജോസ് തന്നോട് പറഞ്ഞിരുന്നു എന്നും ലിസി ജോസ് വെളിപ്പെടുത്തി. ഈ വിഷയം തുറന്ന് സിപി മാത്യു സമ്മതിച്ചതോടുകൂടി ഈ വിഷയത്തിലും ഇയാൾക്കെതിരെ നടപടിയെടുക്കാം.

ഇയാളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നതോടുകൂടി ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസിന്റെ പ്രവർത്തകർ ഉൾപ്പെടെ സിപി മാത്യുവിനെ പരസ്യമായി തള്ളിപ്പറഞ്ഞു. എന്നിട്ടും ഇയാളെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ഒരു നടപടിയും കോൺഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല ഇതിനിടെയാണ് ലിസി ജോസ് തന്റെ പരാതിയുമായി മുന്നോട്ട് ഇറങ്ങിയിരിക്കുന്നത്.സിപി മാത്യു രാജിവെക്കുക മാത്രമല്ല സ്ത്രീ സമൂഹത്തോട് മുഴുവൻ മാപ്പ് പറയണമെന്നും ലിസി ജോസ് ആവശ്യപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed