കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന ആക്രമണം, പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ആക്രമണത്തിൽ പ്രദേശവാസിയുടെ വീട് ഭാഗികമായി തകർന്നു. തുടർച്ചയായി നടക്കുന്ന കാട്ടാന ആക്രമണത്തിൽ ഭീതിയോടെ കഴിയുകയാണ് മലയണ്ണാ മല നിവാസികൾ.
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു. പന്നാരംകുന്നേൽ എൽസമ്മ, പുത്തൻപുരക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.…
