Category: Crime

കരുവാറ്റ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. 13കാരിക്ക് വേണ്ടി കൊട്ടേഷൻ ഏറ്റെടുത്തത് പ്രായപൂർത്തി ആകാത്തവർ.

ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരുടെ കൊലപാതകത്തിന് പിന്നിൽ 13-കാരിയായ കൊച്ചുമകളുടെ നിർദേശവും വൈരാഗ്യവുമുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്തവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.…

ഒടുവിൽ അമ്മയ്ക്കും ഗർഭസ്ഥശിശുവിനും നീതി: ഇടുക്കിയിൽ എട്ടുമാസം ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം.

തൊടുപുഴ: ഇടുക്കിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ താഴ്ത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ എന്ന തങ്കച്ചനെയാണ് തൊടുപുഴ പ്രിൻസിപ്പൽ…

13കാരിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ; 65കാരനെ കൊലപ്പെടുത്തി.

കരുവാറ്റ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13-കാരി നൽകിയ…

75ഓളം ഗുരുതര കുറ്റങ്ങൾ: 7 വർഷം തടവും 75 ലക്ഷം പിഴയും — ഇനി നാവികസേനാ മേധാവിയുടെ അനുമതി കാത്ത്, കൊമോഡോർ ശ്രീകുമാർ കെ. പിള്ളയ്ക്ക് അപമാനകരമായ പിരിച്ചുവിടൽ.

കണ്ണൂർ: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ കമാൻഡിങ് ഓഫീസർ കൊമോഡോർ ശ്രീകുമാർ കെ. പിള്ളയ്ക്ക് 7 വർഷം കഠിനതടവും 75 ലക്ഷം രൂപ പിഴയും. അനധികൃത സ്വത്തുസമ്പാദനത്തിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനിക കോടതി, നാവികസേനയിൽ നിന്ന്…

നെടുംകണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. മഴയുടെ ശബ്ദം മൂലം കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത് ഏറെ വൈകി.

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടം എഴുകുംവയൽ പാറത്തറയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ലഹരിക്ക് അടിമയായിരുന്ന അജീഷ്…

കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ് കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് നടന്ന വാഹന അപകടവും സംശയത്തിലേക്ക്.

ബംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ അജ്ഞാത സംഘം മുട്ടയെറിഞ്ഞു. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു ബിഡ്തിയിൽ സംഭവം നടന്നത്. അഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ മുട്ട എറിഞ്ഞതെന്നാണ് വിവരം.ആദ്യ മുട്ട ബസിൽ പതിച്ചതിന് പിന്നാലെ…

പൂർണ്ണ ഗർഭിണിയെ കൊന്ന കുറ്റത്തിൽ ഏലത്തോട്ടം സൂപ്പർവൈസർ കുറ്റക്കാരൻ. ശിക്ഷ ഈ മാസം 18ന് വിധിക്കും. 14 വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ആണ് ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും നീതി ലഭിക്കുന്നത്.

ഇടുക്കി: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഏലത്തോട്ടം സൂപ്പർവൈസറായിരുന്ന പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 14 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. ശിക്ഷ ഈ മാസം 18ന് വിധിക്കും. 2012 ജനുവരി 3-നാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ…

എംഡി എം എയുമായി പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനെ ടീം വി.ഡി. സതീശൻ പേജിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കി. ഓപ്പറേഷൻ തൂഫാൻ നടപടിയിലാണ് ഇയാൾ പിടിയിൽ ആയത്.

പെരുമ്പാവൂർ: ഏഴുലക്ഷം രൂപയോളം വിലവരുന്ന 139 ഗ്രാം എംഡിഎംഎയുമായി കാസർകോട് ചെന്തേര പൊലീസ് പിടികൂടിയ സംഘത്തിലെ ഒരാൾക്ക് പെരുമ്പാവൂരിലെ കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നു. അറയ്ക്കപ്പടി സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈൻ ടീം വി.ഡി. സതീശൻ എന്ന സാമൂഹികമാധ്യമ…

ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി വിൽപ്പന കയ്യോടെ പിടികൂടി പഞ്ചായത്ത് മെമ്പർ. ലഹരി ഉപയോഗിച്ച ശേഷം ഇവർക്കിടയിൽ സംഘർഷങ്ങൾ പതിവായതോടെയാണ് പഞ്ചായത്ത് മെമ്പർ നേരിട്ട് ഇറങ്ങി ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.

രാജാക്കാട്: ടൗണിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗവും സംഘർഷങ്ങളും പതിവാകുന്ന സാഹചര്യത്തിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപ്പനയ്‌ക്കെതിരെ ജനപ്രതിനിധിയുടെ ഇടപെടൽ. രാജാക്കാട് ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത…

ജന്തർ മന്തർ സമരത്തിലെ വിദ്യാർഥികളെ അധിക്ഷേപിച്ച കേസ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും ഡിവൈസുകൾ കണ്ടെടുത്തു.

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശിക്കുകയും ചെയ്ത കേസിൽ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.വിവാദ പരാമർശങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൾ…

You missed