Last Updated on 06 Nov 2026 • 3:26 PM by Openzone Online

Advertisement

രാജാക്കാട്: ചുഴലിക്കാറ്റിനെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയ സേനാപതി മാർ ബേസിൽ സ്കൂളിലെ 91 അംഗ വിദ്യാർഥി-അധ്യാപക സംഘം സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ ദിവസങ്ങളോളം അന്യനാട്ടിൽ കുടുങ്ങിയ സംഘത്തിന്റെ മടക്കയാത്ര മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും നോർക്ക റൂട്ട്സിന്റെയും അടിയന്തര ഇടപെടലിലൂടെയാണ് സാധ്യമായത്.

സെക്കന്തരാബാദിൽ നിന്ന് സ്പെഷൽ കോച്ചിൽ കേരളത്തിലെത്തിയ സംഘത്തെ സേനാപതിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും നാട്ടുകാരും മധുരം നൽകി സ്വീകരിച്ചു.ആശങ്കയുടെയും പ്രാർഥനയുടെയും ദിവസങ്ങൾക്കൊടുവിൽ പ്രിയപ്പെട്ടവർ തിരിച്ചെത്തിയതോടെ സേനാപതിയിൽ സന്തോഷനിമിഷങ്ങൾ. കഴിഞ്ഞ 31നാണ് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന 91 അംഗ സംഘം പഠനയാത്രയ്ക്കായി ട്രെയിൻ മാർഗം തെലങ്കാനയിലേക്ക് പുറപ്പെട്ടത്.

യാത്ര പൂർത്തിയാക്കി കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ മുരശ് ചുഴലിക്കാറ്റ് തെലങ്കാനയിൽ നാശം വിതച്ചതോടെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇതോടെ മടക്കയാത്ര മുടങ്ങി സംഘം സെക്കന്തരാബാദിൽ കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞതോടെ സ്കൂൾ അധികൃതർ സേനാപതി വേണു എംഎൽഎയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നോർക്ക റൂട്ട്സിന്റെ സഹായം തേടി. വിദ്യാർഥികളുടെ മടക്കയാത്രയ്ക്കും അതുവരെ ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും നിർദേശം നൽകി.

എം.എൽ.എനോർക്ക റൂട്ട്സ് അധികൃതർ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടതോടെ വിദ്യാർഥികൾക്കായി സ്പെഷൽ കോച്ച് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ സെക്കന്തരാബാദിൽ നിന്ന് 91 അംഗ സംഘവുമായി സ്പെഷൽ കോച്ച് യാത്ര തിരിച്ചു. ഇന്ന് ഉച്ചയോടെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ സംഘം വൈകുന്നേരത്തോടെ സ്കൂളിൽ തിരിച്ചെത്തി.

വിദ്യാർഥിനിദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കുട്ടികൾ സുരക്ഷിതരായി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു രക്ഷിതാക്കൾ. സേനാപതി വേണു എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സംഘത്തെ മധുരം നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ഡെയ്നി മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനും നോർക്ക റൂട്ട്സിനും നന്ദി അറിയിച്ചു.ചുഴലിക്കാറ്റ് സൃഷ്ടിച്ച പ്രതിസന്ധിയിൽ 91 പേരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും സമയോചിതമായ ഇടപെടലിലൂടെ എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *