OpenZone Banner

Last Updated on 25 Aug 2026 • 11:13 AM by Openzone Online

Advertisement

ചെറുതോണി: നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു. കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മുഴുവൻ ആളുകൾക്കുമായി തയ്യാറാക്കിയിരിക്കുന്ന അപകട ഇൻഷുറൻസാണ് കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതി.

300 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുന്നതാണ് പദ്ധതി. രണ്ട് ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭിക്കും. കൂടാതെ അപകടം പറ്റി ജോലി ചെയ്യാനാവാത്ത സാഹചര്യത്തിൽ ആഴ്ചയിൽ 5000 രൂപ വരെ 100 ആഴ്ച വരെ ലഭിക്കും. മൃഗങ്ങളുടെ ആക്രമണമോ, വാഹനാപകടമോ തുടങ്ങിയ ഏതു വിധമുള്ള അപകടത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കിസാൻ സർവീസ് സൊസൈറ്റി വാഴത്തോപ്പ് യൂണിറ്റ് വാർഷിക പൊതുയോഗത്തിൽ കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി എഡിഎം മിനി കെ.ജോൺ നിർവഹിച്ചു. ബ

വാർഷിക പൊതുയോഗം കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.എ. ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടിന്റു സുബാഷ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിലെ മികച്ച കർഷകരായി തെരഞ്ഞെടുത്ത സൊസൈറ്റി അംഗങ്ങളെ ആദരിച്ചു. കെഎസ്എസ് ജില്ലാ സെക്രട്ടറി പി. പ്രശാന്ത്, യൂണിറ്റ് ജന.സെക്രട്ടറി സെലിൻ വിൽസൺ, ബാബു ചേറ്റാനിയിൽ, പി.ഡി.ജോസഫ്, കുര്യൻ കളപ്പുരക്കൽ, ബിജു കലയത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed