Last Updated on 09 Nov 2026 • 6:40 AM by Openzone Online

Advertisement

ചെറുതോണി :വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ സമാപന സമ്മേളനവും സമ്മാനദാനവും ചെറുതോണി ടൗണിൽ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടന്നുവരികയായിരുന്നു. കലാ-കായിക മത്സരങ്ങൾ, വടംവലി, ചെണ്ടമേളം തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

സമാപന സമ്മേളനത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൻസൺ, പഞ്ചായത്ത് അംഗങ്ങളായ സിബി മത്തായി, ജോസഫ് പാലാട്ടിൽ, സാലി ബാബു, റിൻസി സിബി, ഷോബി ജയ്സൺ, പഞ്ചായത്ത് സെക്രട്ടറി യേശുദാസി എസ്. മേരി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *