Last Updated on 21 Nov 2026 • 7:18 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: പ്രകൃതിയുടെ അതിമനോഹര കാഴ്ചകൾ സമ്മാനിക്കുന്ന വരിക്കമുത്തൻ വ്യൂ പോയിന്റിനെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 17, 18 വാർഡുകളിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം 360 ഡിഗ്രിയിൽ മലനിരകളുടെയും താഴ്വാരങ്ങളുടെയും വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇടമാണ്.

മൂന്നാർ, പാണ്ടിപ്പാറ തുടങ്ങിയ വിദൂര പ്രദേശങ്ങൾ വരെ ഇവിടെനിന്ന് കാണാൻ സാധിക്കും. കടലിലെ തിരമാലകൾ പോലെ ഒന്നിനുപുറകെ ഒന്നായി ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും താഴ്വാരങ്ങളും വരിക്കമുത്തൻ വ്യൂ പോയിന്റിന്റെ പ്രധാന ആകർഷണമാണ്.ആലപ്പുഴ–മധുര സംസ്ഥാനപാതയിൽ വെൺമണിക്കും പഴയകണ്ടത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന വരിക്കമുത്തൻ പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ പ്രദേശമാണ്.

ഇവിടെ വാച്ച് ടവർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാനും പ്രകൃതിഭംഗി ആസ്വദിക്കാനും അവസരമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി വരിക്കമുത്തൻ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *