Last Updated on 30 Sep 2026 • 9:59 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം, ആവശ്യമായ മരുന്നുകൾ അലക്ഷ്യമായി സൂക്ഷിക്കുക, ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.


ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ബന്ധപ്പെട്ട ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.


വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചെങ്കിലും സമരം തുടർന്നു. തുടർന്ന് നാളെ രാവിലെ വിഷയത്തിൽ തീരുമാനം അറിയിക്കാമെന്ന് എഡിഎം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.


ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിതിൻ അനിവേലി, ബ്ലോക്ക് പ്രസിഡന്റ് അഥീന സിബി, അരുൺ ദാസ്, യദുമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed