Last Updated on 28 Sep 2026 • 2:43 PM by Openzone Online

Advertisement

ചെറുതോണി : കുട്ടികളെ ലഹരിയുടെ കെണിയിലേക്ക് ആകർഷിക്കാൻ ലഹരി സംഘങ്ങൾ വിവിധ തരത്തിലുള്ള പ്രലോഭനങ്ങൾ മുന്നോട്ടുവയ്ക്കുന്നതായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. മധുരപലഹാരങ്ങളും ചെറിയ സാമ്പത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്താണ് കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് ആകർഷിക്കുന്നതെന്നും അവർ പറഞ്ഞു.

ലഹരിയുടെ ലോകത്തേക്ക് പ്രവേശിച്ചാൽ പിന്നീട് പുറത്തുകടക്കാൻ കഴിയാത്ത വിധത്തിൽ കുട്ടികൾ ചക്രവ്യൂഹത്തിൽ അകപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഉമാ തോമസ് പറഞ്ഞു. ലഹരിക്ക് അടിമകളായ ചില കുട്ടികളുടെ പെരുമാറ്റം സ്വന്തം അമ്മയ്ക്ക് പോലും വീട്ടിൽ സ്വസ്ഥമായി കഴിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓപ്പറേഷൻ തൂഫാൻ – നർക്കോ ഹണ്ടിന്റെ രണ്ടാംഘട്ട പ്രവർത്തനമായ ലഹരിവിരുദ്ധ ജനസേന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.

എം.ആർ.എസ്. സ്കൂളിലെ വിദ്യാർഥികളുടെ താളവിസ്മയത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. മോഹൻദാസ് കെ. ആർ. ലഹരിവിരുദ്ധ സന്ദേശം നൽകി. സി.ഐ. ജോബി ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed