Last Updated on 27 Sep 2026 • 12:25 PM by Openzone Online

Advertisement

ചെറുതോണി : ഇടുക്കി ജില്ല തല പട്ടയമേളയിൽ വിതരണത്തിന് ആയി ഇടുക്കി ഭൂമി പതിവ് ഓഫീസിൽ നിന്നും തയ്യാറാക്കിയ പട്ടയങ്ങളിൽ അന്നേ ദിവസം നേരിട്ട് മേടിക്കുവാൻ കഴിയാതിരുന്ന തങ്കമണി വില്ലേജിലെ പുളിക്ക തെക്കേതിൽ നന്ദിനിയക്ക് ഇടുക്കി ഭൂമി പതിവ് ഓഫീസിലെ തഹസിൽദാർ മനോജ് കുമാർ എസ് പട്ടയം വീട്ടിലെത്തിച്ച് നൽകി.

വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അസുഖവും മൂലം യാത്ര ചെയ്യുവാൻ സാധിക്കാതെ ഇരുന്ന76 വയസ്സുള്ള പുളിക്ക തെക്കേതിൽ നന്ദിനി ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നത്. ഇവരുടെ 27 സെന്റ് സ്ഥലത്തിനാണ് ഇടുക്കി ഭൂമി പതിവ് ഓഫീസിൽ നിന്ന് പട്ടയം അനുവദിച്ചത്.

ഇടുക്കി ഭൂമി പതിവ് ഓഫീസിലെ സ്പെഷ്യൽ തഹസിൽദാർ മനോജ് കുമാർ എസ് നോടൊപ്പം റവന്യൂ ഇൻസ്പെക്ടർ നിഷാ മോൾ എം.പി , ക്ലർക്ക് മാരായ ശരണ്യ സോമൻ, ആര്യ വി ബി എന്നിവരും ഉണ്ടായിരുന്നു. പുളിക്ക തെക്കേതിൽ നന്ദിനി ഇപ്പോൾ താമസിക്കുന്ന കട്ടപ്പന അമ്പലക്കവലയിലെ വീട്ടിൽ എത്തി പട്ടയം കൈമാറുകയാണ് ചെയ്തത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed