Last Updated on 18 Sep 2026 • 2:57 PM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ചെറുതോണി -വാഴത്തോപ്പ് -മണിയാറൻകുടി റോഡ് ബി.എം. ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് 13 കോടി രൂപയും, പൈനാവ് മോഡൽ പോളിടെക്നിക് കോളേജിന്റെ രണ്ടാം നില നിർമ്മാണത്തിന് 1.81 കോടി രൂപയും അനുവദിച്ചതായി എംഎൽഎ റോയി കെ പൗലോസ് അറിയിച്ചു .

രണ്ടു പ്രവർത്തികൾക്കുമുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു .ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചത്.

8.8 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടിയിലേക്ക് കടക്കും. മോഡൽ പോളിടെക്നിക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ നിർമ്മാണ പ്രവർത്തനം ഏറെ പ്രയോജനപ്രദമാകുമെന്നും എംഎൽഎ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed