Last Updated on 13 Aug 2026 • 3:30 AM by Openzone Online

ഇടുക്കി:ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രത്യേകമായി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്. ഏത് തരത്തിലുള്ള അപകടം വഴി മരണമോ, പരിക്കോ സംഭവിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ധനസുരക്ഷക്ക് അർഹതയുണ്ട്.

ഈ പോളിസിയുടെ ഏറ്റവും വലിയ സവിശേഷത കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സംരക്ഷണം എന്നുള്ളതാണ്. 18 വയസ് മുതൽ 70 വയസ് വരെയുള്ളവർക്കിതിൽ അംഗങ്ങളാവാം. അപകടത്തിൽ മരണം സംഭവിച്ചാൽ നോമിനിക്ക് 5 ലക്ഷം രൂപ ലഭിക്കും. സ്ഥിരവും പൂർണവുമായ അവയവ നഷ്ടം സംഭവിച്ചാൽ (ഉദാ: അപകടത്തിൽ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുക/ സ്ഥിരമായി കിടപ്പിലാവുക) 5 ലക്ഷം രൂപ ധനസഹായം ലഭിക്കും.
സ്ഥിരവും ഭാഗികമായ അവയവ നഷ്ടം സംഭവിച്ചാൽ വൈകല്യത്തിന്റെ തോത് അനുസരിച്ച് പരമാവധി 5 ലക്ഷം വരെ. അപകടത്തിനു ശേഷമുള്ള വരുമാനനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 2000 മുതൽ 5000 വരെ പരമാവധി 100 ആഴ്ച വരെ ധനസഹായം.(ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ച് ). അപകടം മൂലമുള്ള മൂലമുള്ള ആശുപത്രി ചിലവുകൾക്കായി 2 ലക്ഷം രൂപ വരെ ലഭിക്കും. (ഇൻഷുറൻസ് ക്ലയിം അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ).

അപകടമുണ്ടായാൽ 7 ദിവസത്തിനകം ബന്ധപ്പെട്ടവരെ അറിയിക്കണം. ചികിത്സാ ചെലവുകൾക്ക് എല്ലാ വിധബില്ലുകളും സമർപ്പിക്കേണ്ടതാണ്. ഇൻഷുറൻസ് തുക 5 ലക്ഷം. പരമാവധി ഇൻഷുറൻസ് പരിരക്ഷ 7 ലക്ഷം (500000 + 200000). പേര് രജിസ്റ്റർ ചെയ്യാൻ ലളിതമായ പ്രക്രിയ. വരുമാന തെളിവ് ആവശ്യമില്ല. 24 മണിക്കൂറും അപകട സുരക്ഷ. രജിസ്ട്രേഷന് – രജിസ്ട്രേഷൻ ഫോറവും 300 രൂപയും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും മാത്രം.
അപകടം ഏത് വിധേനയുമാകാം – വാഹനാപകടം, മൃഗങ്ങളുടെ ആക്രമണം, പാമ്പുകടി, കൃഷിയിടത്തിലോ-വീട്ടിലോ തെന്നിവീഴുക തുടങ്ങി ഏത് അപകടങ്ങൾക്കും പരിരക്ഷ ലഭിക്കും. അതേസമയം അസുഖബാധിതരാകുന്നത് പരിരക്ഷ ലഭിക്കില്ല. അപകടങ്ങൾ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നിങ്ങളുടെയും കുടുംബത്തിന്റെ പരിരക്ഷ ഉറപ്പാക്കു. വിശദവിവരങ്ങൾക്ക് — 9744840835 ബിജു കലയത്തിനാലിനെ ബന്ധപ്പെടാം.

