OpenZone Banner

Last Updated on 17 Apr 2026 • 1:47 AM by Openzone Online

Advertisement

ഇടുക്കി:കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകൻ 26 വയസ്സുള്ള രാജനാണ് കുത്തേറ്റ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ അനൂപാണ് പ്രതി.

പ്രതി അനൂപ്

വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽവച്ചാണ് സംഭവം നടന്നത്. മരിച്ച രാജൻ ഉള്ളാട സമുദായത്തിൽപ്പെട്ടയാളാണ്. രാജൻ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കൻ സെന്ററിൽ ജോലി ചെയ്യുകയാണ്. ഇരുവരും അടുത്ത ബന്ധുക്കളാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്.പ്രതി അനൂപിനെ ഇന്ന് പുലർച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു.രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed