OpenZone Banner

Last Updated on 22 Aug 2026 • 7:06 AM by Openzone Online

Advertisement

എസ്എൻഡിപി യൂണിയൻ ഇടുക്കി യൂണിയനിലെ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെൻ്റിൻ്റെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം 2026 ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു വനിതാ സംഘം പ്രസിഡണ്ട് ഡോക്ടർ ഷീല കമലാദരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡണ്ട് പി രാജൻ ഓണസന്ദേശം നൽകി. ഭരതനാട്യം, തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് കൊഴുപ്പ് പകർന്നു. മത്സര വിജയികൾക്കുള്ള സമ്മാനം യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ബി സെൽവം നൽകി. തുടർന്ന് ഓണസദ്യയും ഗാനമേളയും അരങ്ങേറി.
ആശംസകൾ അർപ്പിച്ച് ജോമോൻ കണിയാംകുടിയിൽ, മനേഷ് കുടിക്കയത്ത്, ബിനീഷ് കോട്ടൂർ,ജോബി കണിയാംകുടി ,
ഷീല രാജീവ്, ബിബിൻ കുന്നിനിയിൽ,അഖിൽ സാബു, പുഷ്പാ മോഹൻദാസ് എന്നിവർ സംസാരിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed