OpenZone Banner

Last Updated on 30 Apr 2026 • 2:13 PM by Openzone Online

Advertisement

ചെറുതോണി: തങ്കമണി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിംസ് നഴ്സിംഗ് കോളേജിലെ മൂന്നാം ബാച്ച് ജി.എൻ.എം വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. തങ്കമണി സിംസ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

നഴ്സിംഗ് ജോലി ഒരു പുണ്യപ്രവർത്തിയാണെന്നും അതിന്റെ മഹാത്മ്യം ആഴത്തിൽ അനുഭവിച്ചാലേ തിരിച്ചറിയാനാകൂ എന്നും മന്ത്രി പറഞ്ഞു. സ്വന്തം ജീവിത പങ്കാളി റീജണൽ ക്യാൻസർ സെന്ററിൽ നഴ്സായി സേവനം ചെയ്യുന്നതായും, ക്യാൻസർ രോഗബാധിതരായ കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളെ പരിചരിക്കുന്ന സാഹചര്യങ്ങൾ നേരിൽ കാണുമ്പോൾ പലപ്പോഴും അവധി പോലും എടുക്കാതെ സേവനം ചെയ്യുന്ന സമർപ്പിതത്വം താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ആത്മാർത്ഥ സേവനമാണ് ലോകമെമ്പാടും മലയാളി നഴ്സുമാർക്ക് പ്രശംസ നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണാശുപത്രി പ്രസിഡന്റ് കെ. യു. വിനു അധ്യക്ഷനായി. സീനിയർ ലക്ചറർ സ്നേഹ ഫ്രാൻസിസ് വിദ്യാർത്ഥികൾക്ക് ദീപം തെളിയിച്ചു നൽകി. നഴ്സിംഗ് സൂപ്രണ്ട് ഷേർളി പൗലോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹകരണാശുപത്രി സ്ഥാപകനും ഡയറക്ടറുമായ സി. വി. വർഗീസ്, വൈസ് പ്രസിഡന്റ് കെ. പി. സുമോദ്, ഡയറക്ടർ കെ. ജെ. ഷൈൻ, മാനേജിംഗ് ഡയറക്ടർ സജി തടത്തിൽ, സെക്രട്ടറി ശ്രുതി വിജയൻ, അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, അക്കൗണ്ട്സ് മാനേജർ അമൃത ഷാജി, പർച്ചേസ് മാനേജർ പ്രവീൺ കുമാർ, പാലിയേറ്റീവ് കോർഡിനേറ്റർ സാബു ടി. ജെ, പി. ആർ. ഒ അരുണിമ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed