Last Updated on 20 Nov 2026 • 12:57 PM by Openzone Online

Advertisement

കൊച്ചി: ബി.ജെ.പി. ബന്ധം അവസാനിപ്പിച്ച പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്താനുള്ള നീക്കം ശക്തമാക്കി. തന്നെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച പത്മജ, തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകാനൊരുങ്ങുകയാണ്.

അതേസമയം, പത്മജയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കാൻ കെ. മുരളീധരൻ തയ്യാറായില്ല. പാർട്ടി തന്നോട് ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. കെ.പി. നൗഷാദ് അലി എം.എൽ.എ. പത്മജയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്തപ്പോൾ, യൂത്ത് കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

ഭാഗ്യാന്വേഷികൾക്ക് വന്നുപോകാനുള്ള വഴിയമ്പലമല്ല കോൺഗ്രസെന്നും സൗകര്യംപോലെ വന്നുപോകാൻ പാർട്ടി ആരുടെയും തറവാട്ടുസ്വത്തല്ലെന്നും യൂത്ത് കോൺഗ്രസ് ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ ശേഷമേ പത്മജ തിരിച്ചുവരാവൂ എന്നും ആവശ്യപ്പെട്ടു.

ബി.ജെ.പിയിൽ ചേർന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ എടുത്തുചാട്ടമായിരുന്നുവെന്നും തെറ്റ് തിരുത്തുകയാണെന്നുമാണ് പത്മജയുടെ വിശദീകരണം. രാജിക്കാര്യം ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചതായും അവർ വ്യക്തമാക്കി. പത്മജയുടെ മടങ്ങിവരവിൽ കോൺഗ്രസിലെ ഒരു വിഭാഗം അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ യുവ നേതാക്കളും പ്രവർത്തകരും എതിർപ്പ് ശക്തമാക്കുകയാണ്. ഹൈക്കമാൻഡിന്റെ നിലപാടാണ് ഇനി നിർണായകമാകുക.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed