OpenZone Banner

Last Updated on 22 Aug 2026 • 2:53 PM by Openzone Online

Advertisement

ഊന്നുകൽ: വീടിന് മുന്നിലെ ഇറക്കത്തിൽ പുതിയ ജീപ്പ് (താർ) കഴുകുന്നതിനിടെ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഊന്നുകൽ കതിരുവേൽതണ്ട് കരയിൽ കാരിമറ്റം വീട്ടിൽ ആരുൺ ഹരിപ്രസാദ് (48) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം.വഴിയരികിലെ കയ്യാലയിൽ ഇടിച്ച് വാഹനം നിൽക്കുന്നത് അതുവഴി വന്നവരാണ് കണ്ടത്. തുടർന്ന് വാഹനം നീക്കി പരിശോധിച്ചപ്പോഴാണ് ആരുൺ വാഹനത്തിനടിയിൽപ്പെട്ടതായി കണ്ടെത്തിയത്.

ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഊന്നുകൽ പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഭാര്യ: അഞ്ചു (പ്രക്കാനം, പത്തനംതിട്ട)മക്കൾ: സൈറസ്, സെഫാൻ, അനോറ.സംസ്കാരം: ചൊവ്വാഴ്ച (25-08-2026) ഉച്ചയ്ക്ക് ഒന്നിന് പ്രക്കാനം സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളിയിൽ.ആരുണിന്റെ അപ്രതീക്ഷിത വിയോഗം നാടിനാകെ തേങ്ങലായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed