Last Updated on 09 Jun 2026 • 6:04 AM by Openzone Online

മൈസൂരു: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 280 കിലോ കഞ്ചാവ് കര്‍ണാടക പോലീസ് പിടികൂടി. മൈസൂരു ബന്നൂര്‍ റോഡില്‍ നടത്തിയ പരിശോധനയിലാണ് 1.40 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തത്. തെങ്ങിന്‍ തൈകള്‍ കയറ്റിയ ലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥാപിച്ച ചെക്ക്‌പോസ്റ്റില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ലോറിയില്‍ നിരത്തിവെച്ചിരുന്ന തെങ്ങിന്‍ തൈകള്‍ക്കിടയില്‍ ഒളിപ്പിച്ച വെളുത്ത ചാക്കുകളില്‍നിന്നാണ് 280 കിലോ കഞ്ചാവ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സുബൈര്‍ (40), മുദാസിര്‍ അഹമ്മദ് (30), അബൂബക്കര്‍ സിദ്ധിഖ് (35), സയ്യിദ് മസര്‍ (38) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡീഷയില്‍നിന്ന് എത്തിച്ച കഞ്ചാവ് കര്‍ണാടക വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
അറസ്റ്റിലായവരെ ചോദ്യം ചെയ്ത് ലഹരി വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു.
