OpenZone Banner

Last Updated on 25 Aug 2026 • 1:36 PM by Openzone Online

Advertisement

ചെറുതോണി :ഇടുക്കി പൊലീസ് സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടറായി ജോബി കെ.ജെ. ചുമതലയേറ്റു. നേരത്തെ കൺട്രോൾ റൂം സി.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ജോബി കെ.ജെ. കണ്ണൂർ ചെറുപുഴയിൽ നിന്നാണ് ഇടുക്കിയിൽ സി ഐ ആയി ചുമതലയേറ്റത്.

ഇടുക്കി കൊളപ്ര സ്വദേശിയായ ജോബി കെ.ജെ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. പൈനാവ് D 33 കോട്ടേഴ്സിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള ഓഫീസ് ആണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വൈദ്യുതി വകുപ്പിന്റെ വഞ്ചിക്കവലയുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും, ആ കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴുന്ന സാഹചര്യത്തിൽ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൈനാവിൽ സിഐ ഓഫീസ് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കഞ്ഞിക്കുഴി ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് ഇടുക്കി സിഐക്ക് ഉള്ളത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed