Last Updated on 15 Nov 2026 • 10:03 AM by Openzone Online

Advertisement

ചെറുതോണി: ഗർഭകാലം മുതൽ പ്രസവാനന്തര പരിചരണം വരെ സ്ത്രീകൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനായി ചെറുതോണിയിൽ ഹസ്ത ഹെൽത്ത് ഫാർമ ആൻഡ് സർജിക്കൽസിൽ പ്രത്യേക ഗൈനക്കോളജി കൺസൾട്ടേഷൻ സൗകര്യം ആരംഭിച്ചു.

ആശുപത്രികളിലെത്താൻ സമയപരിമിതിയും മറ്റ് ബുദ്ധിമുട്ടുകളും നേരിടുന്ന ഗർഭിണികൾക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് പരിശോധനയും വ്യക്തിഗത പരിചരണവും ഉറപ്പാക്കാമെന്നതാണ് പ്രത്യേകത.

ഗർഭകാല പരിശോധന, ഗർഭിണികളുടെ ആരോഗ്യപരിചരണം, പ്രസവാനന്തര പരിചരണം, സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിശോധന, ഗൈനക്കോളജി കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും ആവശ്യമായ പരിചരണവും മാർഗനിർദേശവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഗൈനക്കോളജി കൺസൾട്ടേഷൻ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ലഭിക്കും.ഇതിനുപുറമെ പൾമണോളജിസ്റ്റ്, ഇ.എൻ.ടി, ജനറൽ ഒ.പി, സൈക്യാട്രിസ്റ്റ്, ഫിസിയോതെറാപ്പി, ഫിസിഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

ചെറുതോണി–തൊടുപുഴ റോഡിൽ പോലീസ് സ്റ്റേഷന് എതിർവശത്ത് പുക പരിശോധനാ കേന്ദ്രത്തോട് ചേർന്നാണ് ഹസ്ത പ്രവർത്തിക്കുന്നത്. അപ്പോയിന്റ്മെന്റിനും വിവരങ്ങൾക്കും 8848379721 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed