Last Updated on 18 Nov 2026 • 9:38 AM by Openzone Online

ചെറുതോണി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 12-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു. നവംബർ 17, 18 തീയതികളിലായി ചെറുതോണി പോലീസ് അസോസിയേഷൻ ഹാളിലെ ജോർജ് കാട്ടുമറ്റം നഗറിൽ നടന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.വി.വി.എസ്.
സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് റോജി പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് സംഘാടകസമിതി ചെയർമാൻ ജോസ് വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി. ബൈജു, ബിജു വർക്കി, അബ്ദുൾ വാഹിദ്, ബിനു നെല്ലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

