Last Updated on 18 Nov 2026 • 12:44 PM by Openzone Online

Advertisement

ചെറുതോണി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇടുക്കി സെൻട്രൽ യൂണിറ്റ് സമ്മേളനം നവംബർ 19 വ്യാഴാഴ്ച കരിമ്പൻ വ്യാപാരഭവനിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിൽ അംഗം കെ.എ. മാത്യു മുഖ്യപ്രഭാഷണം നടത്തും.വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷീൻ ജോസഫ് അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി ഇയോബ് പി.എൽ സ്വാഗതം ആശംസിക്കും. സമ്മേളനത്തിൽ ഡോ. അജിൻ ജോയി, ഡോ. നന്ദിനി എസ്. എന്നിവരെ ആദരിക്കും.

കൂടാതെ സംഘടനയിലെ മുതിർന്ന അംഗങ്ങളെയും ആദരിക്കും.ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം, കെ.എസ്.എസ്.പി.എ മുൻ ജില്ലാ പ്രസിഡന്റ് ജോസ് ജോസഫ് അങ്ങാടിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു, സംസ്ഥാന കൗൺസിൽ അംഗം ജോസ് വെട്ടിക്കാല, നിയോജകമണ്ഡലം പ്രസിഡന്റ് പി.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ജയ്മോൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും.

സംഘടനയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം തലങ്ങളിലെ ഭാരവാഹികളും വനിതാ ഫോറം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.ഉച്ചകഴിഞ്ഞ് 3.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയും മറുപടിയും തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായുള്ള സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സമ്മേളനം വേദിയാകും. ഉച്ചകഴിഞ്ഞ് 1.30ന് പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed