Last Updated on 05 Oct 2026 • 4:01 PM by Openzone Online

Advertisement

പീരുമേട്: കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വനപ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടവും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഏകദേശം ഒരു വർഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. തലയോട്ടി, വാരിയെല്ലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളാണ് പ്രദേശത്തുനിന്ന് ലഭിച്ചത്.

അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തെ മരത്തിൽ കയർ കെട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആരെങ്കിലും ഇവിടെ ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

എന്നാൽ ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് അസ്ഥികൂടം ആദ്യം കണ്ടെത്തിയത്. തുടർന്ന് പീരുമേട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തുടർനടപടികളുടെ ഭാഗമായി ഡിഎൻഎ പരിശോധനയ്ക്കും ഫോറൻസിക് പരിശോധനയ്ക്കുമായി അവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്ഥികൂടം ആരുടേതാണെന്നും മരണകാരണം എന്താണെന്നും കണ്ടെത്തുന്നതിനായി പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed