Last Updated on 26 Sep 2026 • 11:33 AM by Openzone Online

ചെറുതോണി :കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നാളെ ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യ സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ ആണ് ലഭിക്കുന്നത്. വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലയണ്‍സ് ക്ലബ് ഇടുക്കി, നാഷ്ണല്‍ ഹെല്‍ത്ത് മിഷന് ഇടുക്കി, എസ്.എ.റ്റി തിരുവനന്തപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് (ഹൃദ്യം സ്ക്രീനിംഗ് ക്യാമ്പ്) ഇന്ന് രാവിലെ 10 മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇടുക്കിയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ എക്കോയുള്പ്പെടെയുള്ള നവീന ഉപകരണങ്ങള്‍ക്കൊപ്പം വിദഗ്ത്തരായ ഹൃദ്രോഗ ഡോക്ടര്‍മാരും പങ്കെടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ആവശ്യമുള്ളവര്‍ക്ക് സര്‍ജറിയുള്‍പ്പെടെയുള്ള ചികിത്സകള്‍ എസ്.എ.റ്റി, കോട്ടയം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലും വിദഗ്ത്ത ചികിത്സ ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ എംപാനല്‍ ലിസ്റ്റിലുള്ള സ്വകാര്യ ആശുപത്രിയിലും സൗജന്യമായി നല്‍കും.
ഇടുക്കിയില്‍ ഇതുവരെ 175 പേര് റിജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും ആരെങ്കിലും പങ്കെടുക്കാനുണ്ടെങ്കില് ഇന്ന് രാവിലെ ക്യാമ്പില്‍ പങ്കെടുക്കണമെന്നും മുഴുവന്‍ ചികിത്സയും സൗജന്യമാണെന്നും ഭാരവാഹികാളായ കോ-ഓഡിനേറ്റര്‍ ജയകുമാര്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജോസ് കുഴികണ്ടം. ഷിജോ തടത്തില്‍, ബാബു ജോസഫ് എന്നിവരറിയിച്ചു.

