Last Updated on 13 Sep 2026 • 5:02 PM by Openzone Online

ചെറുതോണി: ആധുനിക ട്രെൻഡുകൾക്കനുസരിച്ചുള്ള ബ്രാൻഡഡ് ചെരുപ്പുകളും ബാഗുകളും ലഭിക്കുന്ന സ്ഥാപനങ്ങളുടെ അഭാവത്തിന് പരിഹാരമായി ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ആസ്ഥാന മേഖലയിലെ ഉപഭോക്താക്കൾക്ക് പുതിയ മോഡലുകളിലുള്ള പാദരക്ഷകളും ബാഗുകളും തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്.
മുരിക്കാശ്ശേരിയിൽ 16 വർഷമായി പ്രവർത്തിച്ചുവരുന്ന ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ സഹോദരസ്ഥാപനമാണ് ചെറുതോണി ടൗണിലെ ഇടക്കുളത്തിൽ ബിൽഡിങ്ങിൽ മൂന്ന് നിലകളിലായി ആരംഭിക്കുന്നത്. സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 9.30നാണ് ഉദ്ഘാടനം. ഉദ്ഘാടനം ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് നിർവഹിക്കും. വെഞ്ചരിപ്പ് കർമം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. ടോമി ലൂക്കാ ആനിക്കുഴിക്കാട്ടിൽ നിർവഹിക്കും.
കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഭദ്രദീപം കൊളുത്തും. കെ.വി.വി.ഇ.എസ് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം അധ്യക്ഷത വഹിക്കും. ആദ്യവിൽപ്പന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവഹിക്കും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ്, പ്രഭ തങ്കച്ചൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സാജൻ കുന്നേൽ, എ.കെ.പി.എ ഇടുക്കി മേഖല പ്രസിഡന്റ് എൻ.ജെ. വർഗീസ്, ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ, കെ.വി.വി.ഇ.എസ് മുരിക്കാശ്ശേരി യൂണിറ്റ് പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യൻ, വനിതാവിങ് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ആഗ്നസ് ബേബി, കെ.വി.വി.ഇ.എസ് ചെറുതോണി യൂണിറ്റ് സെക്രട്ടറി ബാബു ജോസഫ് ഐശ്വര്യ, യൂത്ത് വിങ് പ്രസിഡന്റ് രജ്ഞിത്ത് പി. ലൂക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചെറുതോണിയിലും ജില്ലാ ആസ്ഥാന മേഖലയിലും ഉപഭോക്താക്കൾക്ക് നിലവിലുള്ള ഫാഷൻ ട്രെൻഡുകൾക്കനുസരിച്ചുള്ള പാദരക്ഷകൾ തിരഞ്ഞെടുക്കാൻ പരിമിതമായ സൗകര്യങ്ങളാണുള്ളത്. വിവിധ പ്രായക്കാർക്കായി പുതിയ മോഡലുകളിലുള്ള ബ്രാൻഡഡ് ചെരുപ്പുകളും ബാഗുകളും ഒരേ സ്ഥാപനത്തിൽ ലഭ്യമാക്കുന്നതാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത.

