OpenZone Banner

Last Updated on 25 Aug 2026 • 7:27 AM by Openzone Online

Advertisement

ചെറുതോണി: പി കെ ജയന്റെ നേതൃത്വത്തിൽ ഇക്കുറിയും ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഓണം ക്രിസ്തുമസ് ഉൾപ്പെടെയുള്ള പ്രധാന ആഘോഷ ദിനങ്ങളിൽ എല്ലാം പി കെ ജയൻ്റെ നേതൃത്വത്തിൽ ആദിവാസി ഉന്നതി, ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ഭക്ഷ്യസാധനങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യാറ് പതിവുണ്ട്.

സ്കൂൾ തുറക്കുന്ന വേളകളിൽ കൊച്ചുകുട്ടികൾക്ക് ബാഗുകളും പഠനോപകരണങ്ങളും നൽകുന്നതോടൊപ്പം തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ പി കെ ജയൻ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഇക്കുറി പാറേമാവ് കൊലുമ്പൻ കോളനി നിവാസികളായ മത്സ്യത്തൊഴിലാളികൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്.

സഹ്യസാനു ഫോറസ്റ്റ് ഓഫീസിന് മുൻപിൽ മത്സ്യാരണ്യകം മത്സ്യ വില്പന ശാലയുടെ മുൻപിൽ വച്ചാണ് ചടങ്ങ് നടന്നത്
ഇടുക്കി വൈൽഡ് ലൈഫ് ഡെപ്യൂട്ടി റേഞ്ചർ പിആർ സുധീഷ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വരും വർഷങ്ങളിൽ കൂടുതൽ സമ്മാനങ്ങൾ ഇവർക്ക് എത്തിച്ചു നൽകാൻ ആഗ്രഹിക്കുന്നതായി പി കെ ജയൻ പറഞ്ഞു.

ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജെയിൻ അഗസ്റ്റിൻ സ്പോൺസർ ചെയ്ത ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥരായ ജൻസൺ ജോസഫ്, ഡിൽജിത്ത് കുമാർ, ജീനു ആർ, പൊതുപ്രവർത്തകനായ അജയകുമാർ ബിനു, തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed