OpenZone Banner

Last Updated on 25 Aug 2026 • 6:35 AM by Openzone Online

Advertisement

ചെറുതോണി: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തനം നിലച്ച ചെറുതോണി എസ്.ബി.ഐ എ.ടി.എം ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുമെന്ന് എസ്.ബി.ഐ റീജിയണൽ മാനേജർ അറിയിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അടിയന്തരമായി എ.ടി.എം തുറന്നുനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് ചെറുതോണി എസ്.ബി.ഐ എ.ടി.എം പ്രവർത്തനരഹിതമായത്. എ.ടി.എം പ്രവർത്തിക്കാതിരുന്നതോടെ സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. തിരുവോണത്തിന് മുന്നോടിയായി ഉത്രാട ദിനത്തിൽ പർച്ചേസിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി ചെറുതോണിയിലെത്തിയ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പണം പിൻവലിക്കാൻ കഴിയാതെ ദുരിതത്തിലായ സംഭവം Open Zone വാർത്ത നൽകിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. എസ്.ബി.ഐ അധികൃതരെ വിവരം അറിയിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം അടിയന്തരമായി എ.ടി.എം പ്രവർത്തനക്ഷമമാക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എ.ടി.എം തുറന്നുനൽകുമെന്ന് എസ്.ബി.ഐ അധികൃതർ അറിയിച്ചത്.

എ.ടി.എം പ്രവർത്തനരഹിതമായതിന് പിന്നാലെ ‘ഈ എ.ടി.എം പ്രവർത്തിക്കുന്നില്ല’ എന്ന് വെള്ളക്കടലാസിൽ എഴുതി എ.ടി.എമ്മിന് മുന്നിൽ പതിച്ച നിലയിലായിരുന്നു. അതേസമയം, എ.ടി.എം കൗണ്ടറിനുള്ളിലും വൃത്തിഹീനമായ അവസ്ഥയാണ്.

ടൈലുകൾ പൊട്ടി ചിതറിക്കിടക്കുന്നതടക്കമുള്ള സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം ഇത്തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും വൃത്തിഹീനമായ നിലയിലും പ്രവർത്തനരഹിതമായും തുടരുന്നത് ബാങ്കിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന സാഹചര്യമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. ഇന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എ.ടി.എം പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നതോടെ ഉപഭോക്താക്കളുടെ ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed