Last Updated on 24 Aug 2026 • 6:45 AM by Openzone Online

ചെറുതോണി: അടിമാലി – പണിക്കൻകുടി – നെടുംകണ്ടം റോഡിൽ വാഹനാപകടം മുനിയറയ്ക്കും തിങ്കൾക്കാടിനുമിടയിലാണ് അപകടമുണ്ടായത് നിയന്ത്രണം തെറ്റിയ ചരക്കു ലോറി റോഡിനു വെളിയിലേക്ക് പോയെങ്കിലും മരത്തിൽ തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽആർക്കും പരിക്കില്ല
കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നിന്ന് വന്ന ചരക്കുലോറിയാണ് തിങ്കൾക്കാടിന് സമീപത്തേ കൊടുംവളവിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് നിരങ്ങിയിറങ്ങിയെങ്കിലും മരത്തിൽ തങ്ങിനിന്നതിനാൽ വലിയൊരുദുരന്തം ഒഴിവായി.

ലോറിയിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.
തിങ്കൾക്കാടിൽ നിന്നും മുനിയറയിലേക്കുള്ള പാത ചെങ്കുത്തായ ഇറക്കവും കൊടും വളവുകളുമാണ് നിരവധി തവണ ഇവിടെ വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും റോഡിൻറെ ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ അപകട സാദ്ധ്യതാ മുന്നറിയിപ്പുകൾ നൽകുവാനോ സംസ്ഥാനപാത വിഭാഗം തയ്യാറായിട്ടില്ല.
രണ്ടാഴ്ചകൾക്ക് മുൻപ് വിനോദസഞ്ചാരികളുടെ ബസ്സും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. മൂന്ന് വർഷം മുൻപ് ഇതേ പ്രദേശത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാളുടെ മരണവും സംഭവിച്ചിട്ടുണ്ട്. റോഡിൻറെ ഇരുവശവും വലിയ കൊക്കകളാണ്. തുടർച്ചയായുള്ള അപകടങ്ങൾ മൂലം റോഡിൻറെ വശങ്ങളിൽ സ്ഥാപിച്ച ക്രാഷ് ബാര്യറുകളും തകർന്നു. പൊതുമരാമത്ത് വിഭാഗത്തിൻ്റെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

