OpenZone Banner

Last Updated on 23 Aug 2026 • 11:35 AM by Openzone Online

Advertisement

ചെറുതോണി :വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷ പരിപാടികൾ ഈ വർഷം പുനരാരംഭിച്ചതായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് പറഞ്ഞു. ഇടുക്കി ജില്ലാ ടൂറിസം വാരാഘോഷ കമ്മിറ്റിയും കരിമ്പൻ പൗരാവലിയും സംയുക്തമായി കരിമ്പൻ ടൗണിൽ നാളെ ഓണാഘോഷം സംഘടിപ്പിക്കും.

രാവിലെ ഒമ്പതിന് മത്സര പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.വടംവലി, തടി ചുമട്, പഞ്ചഗുസ്തി ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. കരിമ്പൻ മാർച്ച് അസോസിയേഷനും എച്ച്.എം.ടി.എയും സംയുക്തമായി ഉച്ചയോടെ പായസവിതരണവും നടത്തും.

മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ബ്ലോക്ക് ഡിവിഷൻ മെമ്പർ ബിജു നിള, പൊതുപ്രവർത്തകരായ ഷീൻ ജോസഫ്, ഡൊമിനിക് പൂവത്തിങ്കൽ, ബാബു പാലിയിക്കൽ, ജേക്കബ് പിണക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed