OpenZone Banner

Last Updated on 04 Aug 2026 • 2:09 PM by Openzone Online

Advertisement

കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ സാഹസികമായി രക്ഷിക്കുന്നതിനിടെ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ (36) മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ രാജേഷിന്റെ മൃതദേഹം പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് കണ്ടെത്തിയത്.ഓഗസ്റ്റ് 1-ന് വൈകിട്ട് ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷിക്കാനായി രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും കരകവിഞ്ഞൊഴുകിയ പുഴ നീന്തിക്കടന്ന് തുരുത്തിലെത്തി.

രക്ഷാപ്രവർത്തനത്തിനിടെ താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച രാജേഷ്, സുരക്ഷാ കയറിൽ പിടിച്ച് മടങ്ങുന്നതിനിടെ പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിദഗ്ധ നീന്തൽക്കാരനായിരുന്നെങ്കിലും തണുത്ത വെള്ളവും കനത്ത ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ ത്യാഗം നാടിനെ ദുഃഖത്തിലാഴ്ത്തുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed