OpenZone Banner

Last Updated on 29 Jun 2026 • 8:33 AM by Openzone Online

Advertisement

ചെറുതോണി: ശക്തമായ മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരം വീണത്.സംഭവസമയത്ത് അജയന്റെയും കുടുംബാംഗങ്ങളുടെയും കുട്ടികൾ സ്കൂളിലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ വിശ്രമിക്കുന്നതിനിടെ മരം വീഴുന്ന ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഓടിമാറിയതോടെ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മരം വീണ് വീടിന്റെ ആസ്ബെസ്റ്റോസ് മേൽക്കൂര തകർന്നതടക്കമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ ഒരു ഭാഗം ഉപയോഗശൂന്യമായ നിലയിലാണ്.

വട്ടമേട് മേഖലയിലെ നിരവധി വലിയ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണ് നിൽക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി ഈ ഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഉൾപ്പെടെ നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ടെന്നും അവർ ആരോപിച്ചു.

അടുത്തിടെ അപകടഭീഷണി ഉയർത്തിയിരുന്ന ഏതാനും മരങ്ങൾ വെട്ടിമാറ്റിയെങ്കിലും, ഇനിയും നിരവധി വൻമരങ്ങൾ ജനവാസ മേഖലക്ക് ഭീഷണിയായി തുടരുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന അപകടഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed