Last Updated on 14 May 2026 • 3:47 AM by Openzone Online

വടക്കാഞ്ചേരി :ഡോക്ടർമാർക്ക് പോലും നീക്കാനാകാതെ വന്ന ലോഹ വസ്തുക്കൾ ഒരു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മുറിച്ചുമാറ്റി തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അപൂർവവും അതീവസങ്കീർണ്ണവുമായ ചികിത്സാ സാഹചര്യം. ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി കഠിനവേദനയും മൂത്രതടസവും അനുഭവപ്പെട്ട 45കാരനെയാണ് അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ലോഹ വസ്തുക്കൾ നീക്കം ചെയ്യാൻ സാധിക്കാതെ വന്നതോടെ വടക്കാഞ്ചേരി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങിയ നിലയിലായിരുന്ന യുവാവിനെ രക്ഷിക്കാൻ അഗ്നിരക്ഷാസേന ഇലക്ട്രിക് കട്ടറും ബോൾട്ട് കട്ടറും ഉപയോഗിച്ച് അതീവ ജാഗ്രതയോടെ നടപടികൾ നടത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോഹ വസ്തുക്കൾ സുരക്ഷിതമായി മുറിച്ചുമാറ്റിയത്.

പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെയാണ് സേന രക്ഷപ്പെടുത്തിയത്. തുടർന്ന് ഡോക്ടർമാർ തുടർചികിത്സ ഏറ്റെടുത്തു.സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ് നേതൃത്വത്തിൽ സീനിയർ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു അഭിജിത്ത്, അഖിൽ അജിത്ത്, അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത്ത് എന്നിവർ ചേർന്നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
