OpenZone Banner

Last Updated on 10 Apr 2026 • 2:23 AM by Openzone Online

Advertisement

കേരളത്തിലെ വോട്ടർ പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച എസ്ഐആർ (Special Intensive Revision) നടപടികൾ ഇത്തവണത്തെ പോളിംഗ് ശതമാനത്തെ ശ്രദ്ധേയമായി സ്വാധീനിച്ചിരിക്കുകയാണ്. എസ്ഐആർ പ്രക്രിയ നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് ഏകദേശം 24.64 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവായത്. പിനന്നീട് അവസാന പട്ടിക പുറത്തുവന്നപ്പോൾ 9 ലക്ഷം പേർ പുറത്തായി.

മരണപ്പെട്ടവരുടേയും, സ്ഥിരതാമസം മാറിയവരുടേയും, വിദേശത്തേക്ക് കുടിയേറിയവരുടേയും പേരുകൾ മുൻ വർഷങ്ങളിൽ വോട്ടർ പട്ടികയിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആർ സമയത്ത് ഫോം പൂരിപ്പിക്കാത്തതും, വ്യക്തികൾ സ്ഥലത്ത് ലഭ്യമാകാതിരുന്നതും മൂലം ഇത്തരം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു.ഇതോടെ വോട്ടർ പട്ടിക കൂടുതൽ കൃത്യതയാർജിക്കുകയും, യഥാർത്ഥ വോട്ടർമാരുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തതാണ് ഇത്തവണത്തെ ഉയർന്ന പോളിംഗ് ശതമാനത്തിന് പിന്നിലെ പ്രധാന കാരണം എന്ന് വിലയിരുത്തപ്പെടുന്നു.

മുൻ തെരഞ്ഞെടുപ്പുകളിലെ പൊതുവായ വിലയിരുത്തലനുസരിച്ച് പോളിംഗ് ശതമാനം കുറഞ്ഞാൽ എൽഡിഎഫിനും, ഉയർന്നാൽ യുഡിഎഫിനും അനുകൂലമാണെന്നായിരുന്നു ധാരണ. എന്നാൽ ബിജെപിയുടെ വളർന്നുവരുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ ഈ പഴയ രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാറേണ്ട സാഹചര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.ഇടുക്കി ജില്ലയിൽ മാത്രം 77 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത് ഉയർന്ന നിലയിലാണ്. ഇതിനെ അടിസ്ഥാനമാക്കി യുഡിഎഫ് അനുകൂല തരംഗമെന്ന് വിലയിരുത്തുന്നവരും ഒരുഭാഗത്തുണ്ടെങ്കിലും, പുതുക്കിയ വോട്ടർ പട്ടികയും മാറുന്ന രാഷ്ട്രീയ സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായ ഫലസൂചനകൾ നൽകാമെന്നതാണ് മറ്റൊരു വിലയിരുത്തൽ. ഈ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെയാണ് മുൻ വർഷങ്ങളിലെ പോലെ തന്നെ പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് മുഖ്യധാരമാധ്യമങ്ങൾ പോലും വാർത്തകൾ ചെയ്തിരിക്കുന്നത്.

മാതൃഭൂമിയിൽ വന്ന വാർത്ത👆

കേരളത്തിനു പുറത്ത് തെരഞ്ഞെടുപ്പ് നടന്ന ആസാമിലും പുതുച്ചേരിയിലും സമാനമായ രീതിയിൽ പോളിംഗ് ശതമാനം ഉയർന്നിട്ടുണ്ട്. ആസാമിൽ 75-80 ശതമാനത്തിനിടയിലാണ് പോളിംഗ്. പുതു ചേരിയിൽ 89 ശതമാനം ആണ് പോളിംഗ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed