Last Updated on 07 Apr 2026 • 2:21 PM by Openzone Online

പോളിംഗ് നടക്കാൻ 36 മണിക്കൂർ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫ് പാളയങ്ങളിൽ ആശങ്ക നിഴലിട്ടിരിക്കുകയാണ്. പ്രചരണ കാര്യങ്ങളിൽ ആദ്യ ദിവസങ്ങളിൽ മുൻതൂക്കം ലഭിച്ചെങ്കിലും പിന്നീട് യുഡിഎഫ് കിതച്ചു തുടങ്ങി. സ്ഥാനാർത്ഥിയുടെ നാട്ടിൽ നിന്ന് ആളുകളെ ഇറക്കി ആണ് പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചതെന്നതും വ്യക്തമായി. അതിന് തെളിവാണ് ചെറുതോണിയിൽ നടന്ന നിയോജകമണ്ഡലം പരിപാടിയിലെ ജനപങ്കാളിത്തം.റോയി, പൗലോസ്, ഡീൻ കുര്യാക്കോസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കൾ ചെറുതോണിയിൽ ഉണ്ടായിരുന്നു.

എന്നാലും സ്ഥാനാർത്ഥിയുടെ കട്ടൗട്ടുകൾ ഉൾപ്പെടെ ഉയർത്തി പരിപാടികൾ കൊഴുപ്പിച്ചെങ്കിലും ജനപങ്കാളിത്തം വളരെ കുറവായിരുന്നു. മാത്രമല്ല ഘടകകക്ഷികളുടെ കൊടികളും ഈ പരിപാടിയിൽ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. ആകെ എടുത്താൽ മുഴങ്ങിയത് സംഗീത വാദ്യോപകരണങ്ങളുടെ ശബ്ദം മാത്രമായിരുന്നു.എം.പി. ഡീൻ കുര്യാക്കോസ് തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ഫോട്ടോയിൽ ജനപങ്കാളിത്തം കൂടുതലുള്ളതായി കാണിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറിയ പങ്കും എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രവർത്തകരായിരുന്നു.

പോലീസ് വലിയ തോതിൽ ഓരോ വിഭാഗങ്ങളുടെയും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. എന്നാൽ അത് മുഴുവനും തങ്ങളുടെ പ്രവർത്തകരാണെന്ന രീതിയിലാണ് ഫോട്ടോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതുതന്നെ തങ്ങളുടെ പാളയത്തിനുള്ളിലെ പരാജയഭീതിയാണ് മറനീക്കി പുറത്തുവന്നത്.എൻഡിഎയുടെ സ്ഥാനാർഥി പ്രതീഷ് പ്രഭയും ചെറുതോണിയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. അതേസമയം എൽഡിഎഫിന്റെ നിയോജകമണ്ഡല തല കൊട്ടിക്കലാശം കട്ടപ്പനയിൽ ആയിരുന്നു.
