Last Updated on 15 Sep 2026 • 2:06 PM by Openzone Online

Advertisement

ചെറുതോണി: അഖില കേരള വിശ്വകർമ്മ മഹാസഭ (AKVMS) ഇടുക്കി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണം സെപ്റ്റംബർ 17ന് ചെറുതോണിയിൽ നടക്കും. രാവിലെ 10ന് ചെറുതോണി ആലിൻചുവട്ടിൽ നിന്ന് വിവിധ ശാഖകളിൽ നിന്നുള്ള സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് ഘോഷയാത്ര ആരംഭിക്കും.

ചെറുതോണി ടൗൺ ചുറ്റി ഘോഷയാത്ര വ്യാപാരഭവൻ ഓഡിറ്റോറിയത്തിലെത്തിയ ശേഷമാണ് പൊതുസമ്മേളനം. ചെറുതോണി വ്യാപാരഭവൻ പി.ആർ. ദേവദാസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. എ.കെ.വി.എം.എസ് ഇടുക്കി യൂണിയൻ പ്രസിഡന്റ് വി.എം. ബിജു അധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബിനോദ് നെയ്ശ്ശേരിൽ സ്വാഗതം പറയും.കെ.വി.എം.എസ് മഹിളാ സംഘം അവതരിപ്പിക്കുന്ന വിശ്വകർമ്മ സ്തുതിയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക.

സംസ്ഥാന യുവജന സംഘം ട്രഷറർ എം.ആർ.സതീഷ് കുമാർ വിശ്വകർമ്മദിന സന്ദേശം നൽകും.കെ.വി എം എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയ രാജു മുഖ്യപ്രഭാഷണം നടത്തും. എ.കെ.വി.എം.എസ് സംസ്ഥാന ബോർഡ് മെമ്പർ രാജൻ കൊടിഞ്ഞിയിൽ ആമുഖപ്രഭാഷണം നടത്തും..

ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റോ വിതരണം സംസ്ഥാന സമിതി അംഗം മല്ലിക നീലകണ്ഠൻ നിർവഹിക്കും.കെ വി എം എസ് യൂണിയൻ സെക്രട്ടറി ഓമന വിജയകുമാർ നറുക്കെടുപ്പ് നടത്തും.ചടങ്ങിൽ എ.കെ.വി.എം.എസ് ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് ബൈജു അഞ്ചൽകുന്നേൽ, ജോയിന്റ് സെക്രട്ടറി മനോജ് സോമൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് ഞവരക്കാട്ട്, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ, ആഘോഷ കമ്മിറ്റി കൺവീനർ സുകുമാരൻ തൊണ്ടിപ്പാറ, സാബു പൂവത്തുങ്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

വിശ്വകർമ്മ സമുദായത്തിന്റെ വിവിധ ശാഖകളിൽ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. യൂണിയൻ പ്രസിഡന്റ് വി.എം. ബിജു,, സെക്രട്ടറി ബിനോദ് നെയ്യശ്ശേരിൽ, ട്രഷറർ സജി കെ എസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed