OpenZone Banner

Last Updated on 28 Aug 2026 • 6:50 AM by Openzone Online

Advertisement

ചെറുതോണി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ഇടുക്കി എസ്.എൻ.ഡി.പി യോഗം യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ പ്രഭാതത്തിൽ ഗുരുപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഗണപതി ഹോമം, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകളും നടന്നു. വിവിധ ശാഖായോഗങ്ങളിലും യൂണിയൻ ആസ്ഥാനത്തും പതാക ഉയർത്തി.

ഇടുക്കി യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ജയന്തി ദിന സന്ദേശം നൽകി. ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വർണ്ണാഭമായ ജയന്തി ഘോഷയാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും അന്നദാനവും നടന്നു.

യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം, ബീനിഷ് കോട്ടൂർ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു, ഡോ. ഷീല, ഷീല രാജീവ് എന്നിവർ പ്രസംഗിച്ചു. ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും വിവിധ പരിപാടികളിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed