OpenZone Banner

Last Updated on 06 Jun 2026 • 11:44 AM by Openzone Online

Advertisement

ഇടുക്കി:സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് നടത്തിയ പരിശോധനയിൽ 1.206 കിലോഗ്രാം ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി.

കുമളി സ്വദേശികളായ അമരാവതി മുകുളേൽ വീട്ടിൽ എബിൻ എം.ജെ, കൊല്ലംപട്ടട കുന്നത്തുമലയിൽ വീട്ടിൽ സന്തോഷ്, അമരാവതി കാർത്തിക വീട്ടിൽ അർജുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 5-ന് കുമളി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി പ്രതികൾ പിടിയിലായത്. കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കണ്ണൻ, രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു, സിവിൽ പോലീസ് ഓഫീസർമാരായ സുനിമോൾ, രമേശ്, തൂഫാൻ സ്പെഷ്യൽ ഉദ്യോഗസ്ഥരായ മാരിയപ്പൻ, ഷിനോമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിനിടെ, ഇടുക്കി ജില്ലയിലെ നിങ്ങളുടെ പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed