Last Updated on 20 Nov 2026 • 2:08 PM by Openzone Online

കോതമംഗലം: നെല്ലിക്കുഴിയിൽ കോളേജ് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ കോതമംഗലം പോലീസ് പിടികൂടി. നെല്ലിക്കുഴി സ്വദേശി സഹീർ (29), വാഴക്കുളം സ്വദേശി ജാഫർ (28), കൊല്ലം സ്വദേശിയും വിദ്യാർത്ഥിയുമായ മുസമ്മിൽ (20) എന്നിവരാണ് പിടിയിലായത്.

ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണോ ലഹരിമരുന്ന് വിൽപ്പനയ്ക്ക് പദ്ധതിയിട്ടതെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

